0%

Chapter Title : ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 2 [പവിത്രൻ]

Author : Kambikathakal Read All Parts 1.7K

കൂട്ടും. തെറി പറയുന്ന വായും പൊത്തി പിടിച്ചു ഞാനവളെ അകത്തോട്ടു കൊണ്ട് പോയി.

"നിനക്ക് ദോശ വേണോ..? "

സോഫയിലിരുത്തി ഒന്ന് സോപിട്ടില്ലേൽ അവൾ രംഗം വഴളാക്കും.

"രാവിലെ ചോദിച്ചപ്പോ ഇല്ലാന്ന് പറഞ്ഞിട്ട് ഇതിപ്പോ എവിടുന്നു വന്നു.. "

"നിനക്ക് വേണോ വേണ്ടയോ? "

"ആലു പറാത്ത കഴിച്ചായിരുന്നു.. എന്നാലും.. "

അവള് വയറു തടവി കൊണ്ട് എന്നെ നോക്കി ചിരിച്ചു. എനിക്ക് വച്ച മൂന്നു ദോശയും തേങ്ങ ചമ്മന്തി ഒഴിച്ച് അവളുടെ കൈയിൽ വച്ച് കൊടുത്തപ്പോൾ പെണ്ണ് ഒന്നടങ്ങി. പിന്നെ ദോശയിലായി ശ്രെദ്ധ മുഴുവൻ.

"എന്നാലും ഏത് തന്തയില്ലാത്തവനാ അത് ചെയ്തേ.. "

ദോശ തീർന്നപ്പോൾ വീണ്ടും അവൾ അതിലേക്ക് തന്നെ എത്തി. ഈ പെണ്ണ് ഇത് വരെ അത് വിട്ടില്ലേ..

"തന്തയൊക്കെ ഉണ്ട്.. ഗുപ്ത അങ്കിൾ.. "

"ആര് രെഞ്ജിത്തോ... ! അവനാണോ അത് ചെയ്തേ.. അവനെന്തിനാ ദീദിയുടെ വാതിലിൽ അങ്ങനെ എഴുതി വച്ചേ..? "

"അതൊക്കെ പറയാം. നീ വിരല് നക്കികൊണ്ടിരിക്കാതെ പോയി കൈ കഴുകിയിട്ടു വാ. "

പാത്രം എന്റെ കയ്യിൽ വച്ച് തന്നിട്ട് അവൾ അടുക്കളയിലേക്കു പോയി. പാത്രവും അടുക്കളയിൽ വച്ചു ഞാൻ കുറച്ചു നേരം അവളെ നോക്കി നിന്നു. അവളോട്‌ എല്ലാം പറഞ്ഞാലോ. തുഴ പോയ തോണി പോലെയാണ് അവളുടെ നാവു. ആരോടെങ്കിലും പറഞ്ഞു പോയാൽ പിന്നെ ജീവിതം തീരും. പക്ഷെ പറയാതിരുന്നാൽ ശ്വാസം മുട്ടിയോ ഹൃദയം പൊട്ടിയോ ഞാൻ മരിക്കും.ചുണ്ടിൽ പറ്റിയ വെള്ളം കൈപ്പത്തിയുടെ മറുപുറം കൊണ്ട് തുടച്ചു കൊണ്ട് അവളെന്റെ അടുത്തേക്ക് വന്നു.

"രഞ്ജിത്തിനു ദീദിയോട്

💬 Comments

View all comments