Chapter Title : ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 2 [പവിത്രൻ]
കൊണ്ട് ഒന്ന് കിടന്നതാ.. ഉറങ്ങിപോയത് അറിഞ്ഞില്ലാ. "
"ചേച്ചിയുടെ കണ്ണ് കണ്ടപ്പോളെ എനിക്ക് തോന്നി.. ചുമ്മാതല്ല ആള്ക്കാര് വന്നു പോയത് പോലും അറിയാഞ്ഞത്.. "
"നീ നേരത്തെ വന്നിരുന്നോ? "
"ഞാനല്ല വന്നത്.. ഇങ്ങു പുറത്തേക്കിറങ്ങി വന്നേ. എന്നിട്ടു നോക്കിക്കേ ഏതോ ഒരു നാറി ചെയ്തിട്ട് പോയതെന്താന്നു.. "
പുറത്തേയ്ക്കു തുറന്നിട്ട വാതിൽ ചൂണ്ടി കാട്ടി അവൾ പറഞ്ഞു. ഇളം മഞ്ഞ നിറത്തിൽ പെയിന്റ് അടിച്ചു നിർത്തിയ ആ വാതിലിനു മുകളിൽ ഹിന്ദി അക്ഷരങ്ങൾ ചോക്ക് കൊണ്ട് കോറിയിട്ടിരുന്നു. ആ വെളുത്ത അക്ഷരങ്ങളെ എനിക്ക് കേൾക്കാൻ പാകത്തിന് ശ്രേയാ വായിച്ചു.
"രണ്ഡി... !"
എന്റെ കാതുകളിലിൽ അത് കേട്ടപ്പോൾ പുഴു അരിച്ചു കയറുന്ന പോലെ. വേഗം കൈകൾ കൊണ്ട് ഞാനതു മായിച്ചു കളഞ്ഞു..
"എന്തിനാ ദീദി അത് മായിച്ചു കളഞ്ഞേ.. ഭയ്യയെ കൂടി കാണിക്കായിരുന്നു. ഇതൊക്കെ എഴുതിയവന്റെ വീട്ടിലാ വെടികൾ ഉള്ളത്. "
അവൾക് നല്ല ദേഷ്യം ഉണ്ടായിരുന്നു.രഞ്ജിത്തിനെ പിടിച്ചു അവളുടെ മുൻപിൽ നിർത്തി കൊടുക്കേണ്ട താമസമേ ഉള്ളു, അവന്റെ ചെവി പൊട്ടുന്ന വരെ അവൾ തെറി കൊണ്ട് അഭിഷേകം ചെയ്യും. അങ്ങനെ പല ഹതഭാഗ്യവാന്മാരും ഞങ്ങളുടെ ഏരിയയിൽ തന്നെയുണ്ട്.
"നീ ഒന്ന് അടങ്ങു.. ഇതൊക്കെ ആരെങ്കിലും തമാശയ്ക് ചെയ്തതാവും.. "
"ഇതാണോ തമാശ.. ആരാന്റെ കതകിൽ രണ്ഡി എന്നെഴുതി വച്ച് തമാശ കാണിക്കുന്നത് അവന്റെ തള്ള രണ്ഡി ആയത് കൊണ്ടാ .. "
ശ്രേയ പറഞ്ഞു തുടങ്ങിയാൽ പിന്നെ പരിസരം നോക്കില്ല. വായിൽ തോന്നുതെല്ലാം വിളിച്ചു പറയും. ഇങ്ങനാണേൽ എന്റെ വീടിനു മുൻപിൽ ഇവൾ ആളെ
💬 Comments
View all comments