Chapter Title : ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 3 [End]
എനിക്ക് മനസിലായില്ല. അവളുടെ തുടകൾ മെല്ലെ അനങ്ങി. എന്റെ തുടയോട് ചേർത്ത് വച്ചിരുന്ന തുട എന്റെ തുടയിൽ മെല്ലെ ഉരഞ്ഞു. അവൾ ഇപ്പോളും തല ഉയർത്തിയില്ല. അവളുടെ ചോദ്യവും തുടയിലെ ചൂടും കൂടി ആയപ്പോൾ എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ മുള പൊട്ടി. ദീദിയ്ക് എന്നെ ഇഷ്ടമല്ലേ... മുംബയിൽ പഠിക്കാൻ പോയ മേമയുടെ മകൾ പറഞ്ഞ കഥകളെല്ലാം കൂടി വിളിക്കാതെ പോലും അപ്പോൾ മനസ്സിലേക്ക് ഓടിയെത്തി. മൂന്ന് പേര് മാത്രമുള്ള അവരുടെ റൂമിൽ അവർ മൂന്നു പേരും തമ്മിൽ പ്രണയിചിച്ചത്. പെണ്ണിന് മറ്റൊരു പെണ്ണിനോട് പ്രണയം തോന്നുന്നു എന്ന് കേട്ടപ്പോൾ കണ്ണും മിഴിച്ചു ഞാനന്നിരുന്നു. അത് തന്നെയാണോ ശ്രേയ ഇന്ന് എന്നോട് പറയാൻ പോവുന്നത്. അതാവരുതേ എന്ന് ഭഗവതിയെ വിളിച്ചു ഞാൻ പ്രാർത്ഥിച്ചു.അവളുടെ കൈ എന്റെ തുടയ്‌ക്ക് മുകളിൽ വച്ചു. ആദ്യം ആയിട്ടല്ല അവളത് ചെയുന്നത്. പക്ഷെ എന്റെ നെഞ്ചിടിപ്പ് അത് കൂട്ടിയതേയുള്ളു..
"ദീദി എന്താ ഒന്നും മിണ്ടാത്തെ..? "
ഇപ്പോൾ അവൾ തല ഉയർത്തി എന്റെ മുഖത്തേയ്ക്കു നോക്കി. നാവു കൊണ്ട് ചുണ്ടുകളെ അവൾ നനയ്ക്കുന്നത് പോലും എന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു.. ആ ചുണ്ടുകൾ കൊണ്ട് അവൾ എന്നെ എങ്ങാനും ഉമ്മ വയ്ക്കുമോ. ഇത്രയും സുന്ദരമായ ചുവന്ന ചുണ്ടുകൾ പോലും എന്നെ പേടിപ്പിക്കുന്നുവല്ലോ എന്നോർത്തപ്പോൾ എനിക്ക് അത്ഭുതം തോന്നി.
"ശ്രേയ.. എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമല്ലേ പെണ്ണേ.. "
ഉള്ളിൽ പേടിയുണ്ടെങ്കിലും സത്യം പറയാതിരിക്കാൻ പറ്റില്ല അവളോട്.
അത് കേട്ടതും അവളുടെ മുഖം തെളിഞ്ഞു. നേരത്തെ നനച്ചു വച്ച ചുണ്ടുകൾ വിടർത്തി അവൾ ചിരിച്ചു. തുടയിൽ
💬 Comments
View all comments