Chapter Title : ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 3 [End]
അനക്കവും ഇല്ല. വീണ്ടും ബെൽ അടിക്കാൻ കൈ ഉയർത്തിയപ്പോൾ വാതിൽ കൊളുത്തു എടുക്കുന്ന ശബ്ദം കേട്ടുകംബിസ്‌റ്റോറീസ്.കോം ഞാൻ കൈ വലിച്ചു. സുന്ദരനായ ഒരാൾ വാതിൽ തുറന്നു വരും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല. വാതിലിൽ കൈയൂന്നി ഭയ്യാ നിന്നു. ഇന്നത്തെ പോലെ താടി വളർത്തിയിട്ടില്ല. കുറ്റി രോമങ്ങൾ നിറഞ്ഞ മുഖം. സൗത്ത് ഇന്ത്യൻ സിനിമകളിൽ കാണുന്ന നായകന്മാരുടെ പോലെ കട്ടിയ്ക് വളർത്തി നിർത്തിയ മീശ. ഏതൊരു പെണ്ണ് ആണ് അങ്ങനൊരാണിനെ കുറച്ചു നേരം നോക്കി നിന്നു പോവാത്തത്.വന്ന കാര്യം മറന്നു ഞാൻ കുറേ നേരം അനങ്ങാതെ നിന്നു.
"മ്മ്? "
ഭയ്യയുടെ ആ മൂളൽ കേട്ടു എന്റെ പെരുവിരൽ തരിച്ചു. ആരുടെയെങ്കിലും മുൻപിൽ മിണ്ടാട്ടം മുട്ടി നിൽക്കുന്ന എന്നെ ദീദിയ്ക് ഒന്ന് ഊഹിച്ചു നോക്കാമോ.. പറയാൻ വാക്കുകളൊന്നും കിട്ടാതെ വന്നപ്പോൾ കയ്യിലിരുന്ന പാത്രം ഞാൻ നീട്ടി.
"എനിയ്ക്കാണോ..? "
"മ്മ്മ്.. "
"ആരാണെന്നു പോലും പറയാതെ ഞാനെങ്ങനാ ഇത് വാങ്ങുന്നേ.. "
ആദ്യമായാണ് ഒരാണു ഇത്ര വശ്യമായി ചിരിക്കുന്നത് കാണുന്നത്. ഇവിടെ ഉള്ള ആണുങ്ങളുടെ ഒക്കെ ഒരു വഷളൻ ചിരിയാണ്.
"ഞാൻ താഴെ താമസിക്കുന്നതാ.. മാ ഇതിവിടെ തരാൻ പറഞ്ഞു.. "
ഞാൻ താഴേക്ക് വിരൽ ചൂണ്ടി. വാക്കുകൾക്കൊക്കെ എന്തൊരു ഗമയാണ്..
"മിശ്രാജിയുടെ മോളാണോ..? "
"മ്മ്.. "
അപ്പയുടെ പേര് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ നിന്നു എനിക്ക് വിയർക്കേണ്ടായിരുന്നു.
"ഞാനിതുവരെ കണ്ടില്ലല്ലോ എന്നിട്ട്.. "
"അതിനു വല്ലപ്പോളും പുറത്തിറങ്ങണം.. "
നാവു തനി സ്വരൂപം കാണിച്ചു തുടങ്ങയിട്ടുണ്ട്..
"ഹഹ.. അതിനു ഞാൻ പുറത്തിറങ്ങാറില്ലെന്നു ആര് പറഞ്ഞു.. നിങ്ങളുടെ
💬 Comments
View all comments