0%

Chapter Title : ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 3 [End]

Author : Kambikathakal Read All Parts 694

ക്വാർട്ടേഴ്സിന്റെ മുൻപിൽ കൂടിയല്ലേ ഞാൻ ദിവസവും ഓഫീസിൽ പോവുന്നത്.. "

"പക്ഷെ ഞാൻ കണ്ടിട്ടില്ല ഇതുവരെ പുറത്തോട്ടൊന്നും.. "

"വടക്കേ ഇന്ത്യൻ പെണ്ണുങ്ങൾ ആണുങ്ങളുടെ മുഖത്ത് നോക്കാറില്ലെന്നു കേട്ടിട്ടുണ്ട്.. അത് കൊണ്ടാവും.. "

"എന്ന് ആര് പറഞ്ഞു.. നിങ്ങൾ മദ്രാസികൾക് ഇത് പോലെ കുറേ ധാരണകളുണ്ട് ഞങ്ങളെ കുറിച്ച്..ആരാണ് ഇതൊക്കെ അവിടെ പറഞ്ഞു പരത്തുന്നതെന്നു അറിയില്ല.. "

"ഹഹ.. ഞാൻ മദ്രാസി ആണെന്ന് ആര് പറഞ്ഞു..? "

"മാ പറഞ്ഞു..പിന്നെ കണ്ടാലും പറയും.. "

"മദ്രാസ് അല്ലാതെ സൗത്ത് ഇന്ത്യയിലെ വേറെ ഏതെങ്കിലും സ്ഥലം അറിയുമോ..? "

"ഞാൻ ഡിഗ്രിയ്ക്കാണ് പഠിക്കുന്നത്.. കൊച്ചു കുട്ടിയല്ല ഇന്ത്യയെ കുറിച്ച് അറിയാതിരിക്കാൻ.. "

"എന്നിട്ടാണോ മാ പറഞ്ഞത് കേട്ടു എന്നെ മദ്രാസി എന്ന് വിളിച്ചത്.. "

"ഞങ്ങൾക്ക് താഴോട്ടുള്ളവരെല്ലാം മദ്രാസികളാണ്.. "

"വിശ്വൻ.. എന്റെ പേരാണ്.. ഇനിയെങ്കിലും മദ്രാസി ഒഴിവാക്കാമല്ലോ.. "

കതകിൽ ചാരി നിന്ന് എന്റെ കണ്ണുകളിൽ നോക്കിയാണ് ഭയ്യ അപ്പോൾ ചിരിച്ചത്. പുറകിലൂടെ ഏതോ പക്ഷി ചിറകടിച്ചു പറന്നു.

"ശ്രേയ.. "

ചിരിച്ചു കൊണ്ട് അന്ന് അവിടെ നിന്ന് പടിയിറങ്ങുമ്പോൾ ഓരോ പടിയും എണ്ണി. ഇനി എത്രയെത്ര തവണ ഈ പടികൾ ചവിട്ടി കയറാനുള്ളതാണ്.

"ദീദി എനിക്ക് ഏറ്റവും ചേരുന്ന നിറം ഏതാണ്..? "

"നീല "

"അന്നു ഞാനിട്ടതും നീല സൽവാർ കമീസ് ആയിരുന്നു.. കരിം നീല നിറം. പുറത്ത് നിന്നു കതകിൽ കൊട്ടുമ്പോൾ എന്റെ ഹൃദയം താളത്തിൽ കൊട്ടി. "

"മാ പോയോ..? "

ഭയ്യ ഒരു കാവി മുണ്ടും ബനിയനുമിട്ടു സന്യാസത്തിനു പോവാൻ

💬 Comments

View all comments