0%

Chapter Title : ഹൂറി  ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]

Author : Benhar Read All Parts 46.3K

ചൂണ്ടി വിരട്ടി നിർത്തിയെക്കുന്നതാണ്.

ആൻഡ്രൂസ് അച്ചായന്റെ തോക്കുമായി ഉള്ള ആ നില്പു കണ്ടു ഹിബ ആകെ വിരണ്ട് പോയി. ഹിബ നേരെ ആൻഡ്രൂസ് അച്ചായന്റെ അടുത്തേക്ക് ഓടി ചെന്നിട്ടു അനീസിന് നേരെ ചൂണ്ടിയിരുന്ന തോക്ക് തട്ടി മാറ്റി എന്നിട്ടു കരഞ്ഞു കൊണ്ട് പറഞ്ഞു “ വർമ്മ സർ പ്ലീസ് ഇവിടെ ഒരു പ്രശ്നം ഉണ്ടാക്കാതെ ആൻഡ്രൂസ് അച്ചായനെ വിളിച്ചിട്ട് ഇവിടെ നിന്നും പോ “.

ഹിബ കരഞ്ഞു കൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ വർമ്മ നേരെ ആൻഡ്രൂസിന്റെ അടുത്തേക്ക് ചെന്നു അനീസിന് നേരെ ചൂണ്ടിയിരുന്ന് തോക്ക് തട്ടി മാറ്റിയിട്ടു പറഞ്ഞു “ ആൻഡ്രൂസെ നീ ആ തോക്ക് എടുത്തു വെക്കു വാ നമുക്ക് പോകാം “

അതു കേട്ട ആൻഡ്രൂസ് “ വർമ്മ സാറെ ഈ നായിന്ടെ മോൻ ഇത്രയും ചെയ്തിട്ട് ഇവിനെ വെറുതെ വിടനോ “ ആൻഡ്രൂസ് അതു പറഞ്ഞു മുഴുവപ്പിച്ചില്ല.

വർമ്മ അപ്പോൾ തന്നെ ഒന്ന് സ്വരം കടുപ്പിച്ചു “ ആൻഡ്രൂസെ “ എന്ന് വിളിച്ചതും.

ആൻഡ്രൂസ് അപ്പോൾ തന്നെ കൈയിൽ ഇരുന്നിരുന്ന തോക്ക് എടുത്തു അരയിൽ വെച്ചു. വർമ്മ സാറിന്റെ കൂടെ വീടിനു വെളിയിലേക്ക് പോയി. അവിർ പുറത്തു പോയി വീടിനു വെളിയിൽ കാർ സ്റ്റാർട്ട്‌ ആകുന്ന സ്വരം കേട്ടപ്പോൾ ഹിബ തറയിൽ ഇരുന്നിരുന്ന അനീസിനെ അവിടെ നിന്നും എണീക്കാൻ സഹായിച്ചു.

അനീസ് എണിറ്റു നേരെ നിന്നതും തന്റെ ദേഹത്ത് ഇരുന്നിരുന്ന ഹിബയുടെ കൈ തട്ടി മാറ്റി. അനീസിന് നേരെ നില്കാൻ പറ്റുന്നില്ല ചെറുതായി തല കറങ്ങുന്നത് പോലെ തോന്നുന്നുണ്ട്. അനീസ് പതിയെ നടന്നു

💬 Comments

View all comments