Chapter Title : ഹൂറി ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]
വിളിച്ചു നോക്കി എങ്കിലും വർമ്മ ഫോൺ എടുത്തില്ല. അനീസ് അപ്പോൾ ആൻഡ്രുസ് അച്ചായനെ വിളിച്ചു. അച്ചായൻ അപ്പോൾ വർമ്മ സർ ഇപ്പോൾ തിരക്കിലാണ് എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു.
അനീസ് ഹിബയുടെ അടുത്ത് ഇരുന്നാണ് വർമ്മ സാറിനെ വിളിച്ചത്. വർമ്മ സാറിനോട് സംസാരിക്കാൻ പറ്റാതെ ആയപ്പോൾ ഹിബയോട് ചോദിച്ചു “നീ ഒന്ന് മിത്ര മാഡത്തിനെ വിളിച്ചു സംസാരിക്കാമോ” എന്ന്.
ഹിബ അനീസിന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി മിത്ര മാഡത്തെ വിളിച്ചു.
മിത്ര മാഡം ഫോൺ എടുത്തപ്പോൾ ഹിബ മാഡവുമായി സംസാരിച്ചു. ഹിബ മാഡത്തിനോട് എന്താ ഹിബയ്ക്ക് മാർക്ക് കുറച്ചു കൊടുത്തത് എന്നു ചോദിച്ചു അപ്പോൾ മിത്ര മാഡം അഫി വരുത്തിയ തെറ്റുകൾ എല്ലാം വിശദ്ധികരിച്ചു പറഞ്ഞു കൊടുത്തു പക്ഷെ ഇതു എല്ലാം പറഞ്ഞ ശേഷം മിത്ര മാഡം ഒരു കാര്യം പറഞ്ഞു ഞാനും അഞ്ചുവും അഫി മോൾക്ക് ഇപ്പോൾ കൊടുത്തത്തിലും രണ്ടു മൂന്ന് മാർക്ക് കൂടുതൽ കൊടുക്കാൻ ആണ് ആദ്യം തീരുമാനിച്ചത് പക്ഷെ വർമ്മ സർക്കു എന്തോ ദേഷ്യമുള്ള പോലെ ഞങ്ങളെ കൊണ്ട് മാർക്കു കുറപ്പിച്ചു സാധാരണ വർമ്മ സർ അങ്ങനെ ചെയ്യാറില്ല നിങ്ങള്ക്ക് ആർകെങ്കിലും വർമ്മ സാറുമായി എന്തങ്കിലും പ്രേശനം വല്ലതും ഉണ്ടോ എന്നു.
ഹിബ ഞങ്ങൾക്ക് പ്രശ്നം ഒന്നും ഇല്ലെന്നു പറഞ്ഞു. അപ്പോൾ മിത്ര മാഡം പറഞ്ഞു ഹിബ ഹുസ്ബൻസിനോട് ഒന്ന് ചോദിച്ചേക്കു അങ്ങനെ വല്ലതും ഉണ്ടെങ്കിൽ അഫിയുടെ ഡാഡിയോട് അതു സംസാരിച്ചു തീർക്കാൻ പറ അഫി മോളു നല്ല കഴിവുള്ള കുട്ടി ആണ് എന്റെ കണക്കു കുട്ടലിൽ അഫി ഫൈനൽ
💬 Comments
View all comments