Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]
ആഹാ ചേട്ടായി ഉണർന്നോ, നന്നായി ഞാൻ ബോർ അടിച്ചു ചത്തു. മിണ്ടാനും പറയാനും ആരും ഇല്ലാത്തത് എന്നാ ബോർ ആണെന്നോ, ഇന്ന് രാവിലെ വരെ അപ്പുറത്തെ ബെഡിൽ ഒരു മുത്തശ്ശി ഉണ്ടായിരുന്നു അവർ പോയി, പിന്നെ ആകെ ഇങ്ങോട്ട് വരുന്നത് ആ ഭദ്രകാളി നേഴ്‌സ് ആ, അവർക്ക് ആണേൽ മിണ്ടിയാൽ ദേഷ്യം. അഞ്ജലി എഴുന്നേൽക്കരുത്, അഞ്ജലി മിണ്ടരുത്, അഞ്ജലി അത് ചെയ്യരുത്, അഞ്ജലി ഇത് ചെയ്യരുത് ഹോ " ഇത്രയും പറഞ്ഞിട്ട് അവൾ ഒന്ന് ചുമച്ചു, ചുമച്ചപോൾ വേദന കൊണ്ട് ആണെന്ന് തോന്നുന്നു അവൾ കണ്ണൊക്കെ ഇറുക്കി അടച്ചു. പിന്നെ അല്പം കഴിഞ്ഞു വീണ്ടും തുടങ്ങി.
" എന്തായാലും ചേട്ടായി ഉണർന്നല്ലോ, ഇപ്പൊ ഒരു കൂട്ട് ആയി. വേദന ഉണ്ടോ ചേട്ടായി?? " എന്നും ചോദിച്ചു കൊണ്ടവൾ എന്റെ കൈ തണ്ടയിലെ ബാൻഡ് ഐഡ് ൽ വിരൽ ഓടിച്ചു, ഞാൻ aww എന്നൊരു ശബ്ദത്തോടെ ഒന്ന് ഞെരുങ്ങി, ഒരു ഞെട്ടലോടെ അവൾ കയ്യ് വലിച്ചു.
" സോറി ചേട്ടായി " അവൾ ഒന്ന് ചിണുങ്ങി. "എന്നാലും എന്നാ ഉറക്കം ആണ്, ഇന്നലെ വൈകുന്നേരം ആണ് ചേട്ടായിയെ ഈ റൂമിൽ കൊണ്ട് വന്നത് അപ്പൊ തൊട്ട് ഇത്ര നേരം ബോധം ഇല്ലാത്ത പോലെ ഉറക്കം ആയിരുന്നു, നേഴ്‌സ് പറഞ്ഞായിരുന്നു സർജറി കഴിഞ്ഞതിന്റെ സെഡേഷൻ ആണ് ശല്യം ചെയ്യരുത് ന്ന് ഇല്ലായിരുന്നേൽ മുത്തശി പോയപ്പോതന്നെ ഞാൻ കുത്തി പൊക്കിയേനെ " ഒരു ചിരിയോടെ അവൾ പിന്നെയും എന്തൊക്കയോ വാ നിറച്ചു പറഞ്ഞു, അത് അനോയിങ് ആയി തോന്നിയ കൊണ്ട് ഞാൻ
💬 Comments
View all comments