0%

Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]

Author : Arrow Read All Parts 1.5K
തല ഉയർത്തി ചുറ്റിനും ഒന്ന് നിരീക്ഷിച്ചു. വാർഡോ പേഴ്സണൽ റൂമോ അല്ല, കെയർ യൂണിറ്റ് ആണെന്ന് തോന്നുന്നു. ഇവിടെ ടോട്ടൽ മൂന് ബെഡ് ഉണ്ട്, ഒരു കർട്ടൻ കൊണ്ട് അതിർ തീർത്തിരിക്കുന്നു. ഞാൻ സെന്ററി ലെ ബെഡിൽ ആണ്. എന്റെ ഓപ്പോസിറ്റ് ആയി ഒരു കിളി വാതിൽ പോലെ ചെറിയ കണ്ണാടി ജനാല ഉണ്ട്. അതിന് അപ്പുറം ഒന്ന് രണ്ടു നേഴ്‌സ്മാർ നിൽപ്പുണ്ട്ന്ന് തോന്നുന്നു, കർട്ടൻ ഉള്ളത് കൊണ്ട് വ്യക്തമല്ല. പെട്ടന്ന് വാതിൽ തുറന്നു, ഒരു നേഴ്‌സ് പ്രത്യക്ഷപെട്ടു. വായാടി പെട്ടന്ന് സംസാരം നിർത്തി, ഞാൻ നോക്കിയപ്പോ കണ്ടത് ഞെട്ടി ചാടി ഓടി ബെഡിലേക്ക് കയറുന്ന അവളെ ആണ്. അത് കണ്ടപ്പോൾ എനിക്ക് ചിരി പൊട്ടി. ഇത്ര ഒക്കെ സംഭവിച്ചിട്ടും എനിക്ക് വീണ്ടും ചിരിക്കാൻ സാധിച്ചിരിക്കുന്നു. " അഞ്ജലി, നിന്നോട് ബെഡിൽ നിന്ന് എഴുന്നേൽക്കരുത് എന്ന് പറഞ്ഞതല്ലേ?  " നേഴ്‌സ് കലിപ്പിൽ ആണ്. " സോറി " എന്ന് മാത്രം പറഞ്ഞിട്ട് അവൾ മുഖം മൊത്തത്തിൽ കേറ്റി കലിപ്പിൽ ബെഡിലേക്ക് മുഖം പൂഴ്ത്തി. അവളുടെ ആ കുറുമ്പ് ഒക്കെ കണ്ടപ്പോ എന്റെ ചുണ്ടിൽ വീണ്ടും ഒരു പുഞ്ചിരി വിടർന്നു. "ഉണർന്നല്ലോ മഹാൻ " നേഴ്‌സ് അവളെ വിട്ടിട്ട് എന്റെ നേരെ തിരിഞ്ഞു. " അല്ല ഞരമ്പ് മുറിക്കാൻ മാത്രം തനിക്ക് എന്താണ് പ്രശ്നം, ഇത്ര ചെറുപ്പത്തിലേ ജീവിതം മടുത്തോ, വല്ല പെൺപിള്ളേരും ഇഷ്ടമല്ലന്ന് പറഞ്ഞു കാണും, അല്ലേൽ എക്സാമൊ pubg ലോ മറ്റൊ തോറ്റു പോയിക്കാണും അല്ലേ, ഇതേ പോലെ എത്ര എണ്ണം ആണെന്നോ ദിവസവും വരുന്നേ.

💬 Comments

View all comments