0%

Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]

Author : Arrow Read All Parts 1.5K
നിനക്ക് ഒന്നും ജീവിതം എന്താണ് എന്ന് അറിയാത്തതിന്റെ പ്രശ്നം ആണ്, സമയാ സമയത്ത് ആഹാരം കിട്ടുന്നതിന്റെ കുത്തി കഴപ്പ് " എന്നൊക്കെ പറഞ്ഞു കൊണ്ടവർ എന്റെ ഡ്രിപ്പ് ഒക്കെ പരിശോധിക്കുകയാണ്, പിന്നെ എന്തോ മരുന്ന് ഡ്രിപ്പിലേക്ക് ഇൻജെക്റ്റ് ചെയ്തു. അവരുടെ പറച്ചിൽ ഒക്കെ കേട്ടിട്ട് ഞാൻ കലിപ്പിൽ തല വെട്ടിച്ചു. അവൾ കിടന്നിരുന്ന ബെഡിന്റെ ഭാഗത്തേക്ക്‌ നോക്കി. ഒന്നുമില്ലന്ന ഭാവത്തിൽ അവൾ എന്നെ നോക്കി ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു. ഞാനും അവളെ നോക്കി ഒന്ന് പുഞ്ചിരിചു. "താൻ ഓകെ ഒരു തോന്നലിൽ ഇങ്ങനെ ഒക്കെ അങ്ങ് ചെയ്യും അനുഭവിക്കുന്നത് ബാക്കി ഉള്ളവർ ആ. താൻ ബോധം ഇല്ലാതെ കിടന്ന സമയം മുഴുവൻ പുറത്ത് രണ്ടുപേർ ഊണും ഉറക്കവും ഇല്ലാതെ കരഞ്ഞു തളർന്ന് ഇരിക്കുകയായിരുന്നു " എന്നും പറഞ്ഞവർ ആ കിളിവാതിലിൻറെ കർട്ടൻ മാറ്റി. അപ്പുറത്ത് നിറകണ്ണുകളോടെ നിൽക്കുന്ന അമ്മയെയും അമ്മയെ സമാധാനിപ്പിക്കുന്ന അച്ഛനെയും കണ്ടു. എന്റെ കണ്ണുകളും നിറഞ്ഞൊഴുകി. എന്തായാലും അവർ ഇൻജെക്റ്റ് ചെയ്ത മരുന്നിന്റെ എഫക്ട് ആവണം ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു. റൂമിലെ ഈ കിടപ്പുമായി ഞാൻ അജസ്റ്റ് ആയി. ഇടക്ക് അമ്മ വരും ഫുഡ്‌ തരും കുറച്ചു നേരം കരഞ്ഞു പതം പറയും,
പിന്നെ ആ നേഴ്‌സ് വരും, ഡ്രിപ് ചെക്ക് ചെയ്യും മരുന്ന് തരും, പിന്നെ കുറെ ചീത്തയും പറയും. അഞ്ചു പറയുന്ന പോലെ ഒരു ഭദ്രകാളി തന്നയാണ് അവർ. അഞ്ചു അഞ്ജലി. ഒരു വായാടി ആണ്, ഇപ്പൊ ഡിഗ്രിക്ക് പഠിക്കുന്നു. ഇനി ഒരു പെണ്ണിനോടും ഒരു അടുപ്പവും

💬 Comments

View all comments