0%

Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]

Author : Arrow Read All Parts 1.5K
ഉണ്ടാവില്ലന്ന് തീരുമാനിച്ചിരുന്ന ഞാനുമായി ഒറ്റ ദിവസം കൊണ്ട് അവൾ കമ്പനി ആയി. സത്യത്തിൽ എനിക്ക് വേറെ ഒരു ചോയ്സ് ഇല്ലായിരുന്നു എന്ന് പറയുന്നതാണ് സത്യം. അവൾ ഇങ്ങോട്ട് ഇടിച്ചു കയറുകയായിരുന്നു. ഒരുതരത്തിൽ ഒരുപാട് സംസാരിക്കാൻ ഇഷ്ട്ടമുള്ള അവൾ, അവളെ പറ്റി പറഞ്ഞും പട്ടു പാടി തന്നും എന്റെ ഉള്ളിലെ മുറിവ് ഉണക്കുകയായിരുന്നു. അവൾ ഇല്ലായിരുന്നേൽ ഈ കിടപ്പിൽ കഴിഞ്ഞത് എല്ലാം ആലോചിച്ചു ഞാൻ വീണ്ടും വല്ല കടുംകൈയ്യും ചെയ്തേനെ. എനിക്ക് വിഷമം ആവും എന്ന് തോന്നിയത് കൊണ്ടാവാം അവൾ എന്നെ കുറിച്ച് ഒന്നും ചോദിച്ചില്ല, അവൾക്ക് അവളെ പരിചയപെടുത്തുന്ന തിൽ ആയിരുന്നു താല്പര്യം. ഡിഗ്രി ഫസ്റ്റ് ഇയർ സ്റ്റുഡന്റ് ആണ്, അച്ഛൻ ഗൾഫിൽ ആയിരുന്നു ഇപ്പൊ നാട്ടിൽ ഉണ്ട് അമ്മ ഹൌസ് വൈഫ് ആണ് ഒറ്റ മോള്, അവളുടെ വാക്കുകളിൽ നിന്ന് തന്നെ അവൾ അവളുടെ കുടുംബത്തിനെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാൻ സാധിച്ചു. പിന്നെ അവൾ നല്ല പോലെ പാടും. ഒരു പാട്ടുകാരി ആവണം എന്നാണ് അവളുടെ ആഗ്രഹം. ഇത്ര ഒക്കെ പറഞ്ഞിട്ടും അവളുടെ അസുഖം എന്താണ് എന്ന് മാത്രം അവൾ എന്നോട് പറഞ്ഞില്ല, ഞാൻ ചോദിക്കാനും പോയില്ല. " ചേട്ടായിയെ, ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യപെടുമോ?? " അവൾ പതിവില്ലാതെ ഒരു മുഖവുര ഒക്കെ ഇടുന്ന കണ്ട് ഞാൻ എന്താ എന്ന ഭാവത്തിൽ അവളെ നോക്കി. " പറ ചേട്ടായി, ദേഷ്യപ്പെടുവോ?? " അവൾ ചിണുങ്ങി. " ഇല്ല പെണ്ണെ നീ വളച്ചു കെട്ടാതെ പറ " " ചേട്ടായി,

💬 Comments

View all comments