Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]
എങ്ങനെയാ ആത്മഹത്യ ചെയ്യാൻ സാധിക്കുക, ഈ ഭൂമി വിട്ട്, അച്ഛനേം അമ്മയേം കൂട്ടുകാരെയും ഒക്കെ വിട്ട് എങ്ങനെയാ അറിഞ്ഞോണ്ട് പോവാൻ പറ്റുക, എനിക്ക്.... " ആ ചോദ്യം അവൾക്ക് പൂർത്തി ആക്കാൻ പറ്റിയില്ല, എന്തോ ഓർത്തിട്ടെന്നോണം ആ വാക്കുകൾ മുറിഞ്ഞു, കണ്ണുകളിൽ ഒരു ഭയം വന്നു നിറഞ്ഞു, പിന്നെ അത് തുളുമ്പി ഒഴുകി. അന്നേരം വേദനിച്ചിട്ടെന്നോണം അവൾ നെഞ്ചിൽ കൈ വെച്ചു. അവൾ പറഞ്ഞത് കേട്ടപ്പോ എനിക്കും എന്തോ പോലെ ആയി.
"അത് ഒരു നിമിഷത്ത എടുത്തുചാട്ടം ആണ് മോളെ, ഓരുത്തിയോട് തോന്നിയ സ്നേഹം മൂലം എനിക്ക് എന്റെ ചുറ്റിനും ഉള്ള, എന്നെ സ്നേഹിക്കുന്ന വരെ കാണാൻ സാധിക്കാഞ്ഞ ഒരു വിഡ്ഢി ആയിരുന്നു ഞാൻ. അവൾ ചതിച്ചു എന്ന് മനസ്സിലായപ്പോ കൈ വിട്ടു പോയി " ഞാൻ അത് പറഞ്ഞപ്പോ എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞുവോ. അവളെ ഓർത്ത് കരയില്ലന്ന് തീരുമാനം എടുത്തവൻ ആണ് ഞാൻ. പക്ഷെ ഇപ്പൊ...
" സോറി ചേട്ടായി ഞാൻ വിഷമിപ്പിക്കാൻ ചോദിച്ചതല്ലാ"
" ഏയ് അത് സാരമില്ല " ഞാൻ അവൾക് ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു.
" അപ്പൊ നമ്മുടെ നേഴ്‌സ് നേരത്തെ പറഞ്ഞത് ശരിയാണ്, നിരാശ കാമുകൻ ആണല്ലേ " കുറെ നേരത്തെ മൗനത്തിനു ശേഷം ഞാൻ നോർമൽ ആയി എന്ന് തോന്നിയപ്പോൾ അവൾ ഒരു കുസൃതി ചിരിയോടെ അവൾ ചോദിച്ചു. ഒരു പുഞ്ചിരി ആയിരുന്നു എന്റെ മറുപടി.
" കഥ പറ "
" പിന്നെ ഒന്ന് പോയെടി " ഞാൻ ഇത്തിരി ജാഡ ഇട്ടു.
"
💬 Comments
View all comments