0%

Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]

Author : Arrow Read All Parts 1.5K
പറ ചേട്ടായി പ്ലീസ് " അവൾ ചിണുങ്ങി. " വേണോ " എന്ന ചോദ്യതിന് വേണം എന്ന രീതിയിൽ അവൾ തല ആട്ടി. ഒന്ന് ഓർത്താൽ എല്ലാം ആരോടെങ്കിലും തുറന്നു പറയുന്നതാണ് നല്ലത്, മനസ്സിലെ ഭാരം എങ്കിലും കുറയും. ഓർമ്മകൾ ശരവേഗം ഏഴു കൊല്ലം പുറകിലേക്ക് പാഞ്ഞു. " ഞാൻ അന്ന്, പത്താം ക്ലാസ്സ്‌ എക്സാം കഴിഞ്ഞു നിൽക്കുവായിരുന്നു. Exam ടെൻഷൻ ഒക്കെ കഴിഞ്ഞു സ്കൂൾ അടച്ചതിന്റെ ത്രില്ലിൽ ആയിരുന്നു, പോരാത്തതിന് ഞങളുടെ കരനാഥന്റെ അമ്പലത്തിലെ ഉത്സവവും. കസിൻസ് എല്ലാരും ഒരാഴ്ച മുന്നേ തന്നെ എത്തിയിരുന്നു. മൊത്തത്തിൽ ഒരു ആഹ്ലാദ തിമിർപ്പിൽ ആയിരുന്നു ഞങ്ങൾ എല്ലാരും. ഉത്സവതിന് ഞങ്ങൾ പിള്ളേർ ഏറ്റവും നല്ല പോലെ ആഘോഷിക്കുന്നത്, മഹോത്സവത്തിന്റെ തലേന്നാൾ ആണ്, അന്ന് ഞങ്ങളുടെ കരഭാഗത്ത്‌ നിന്ന് അമ്പലത്തിലേക്ക് താലം ഉണ്ട്, താലം പിടിച്ച് നിൽക്കുന്ന തരുണി കളെ വായ്യിനോക്കിയും ചെണ്ടമേളത്തിന് ഒത്ത് തുള്ളിയും അമ്പലത്തിൽലേക്ക് പോകുന്ന ഞങ്ങൾ അന്ന് ഫുൾ അമ്പലത്തിൽ ആയിരിക്കും, ആനയുടെ പുറകെ നടന്നും മാമന്മാരെ സോപ്പിട്ടു ബജ്ജിയും ഐസ് ക്രീം ഒക്കെ വാങ്ങി തിന്നും ഗാനമേള ക്ക് ഒത്തു തുള്ളിയും രാത്രി ഏറെ വൈകി അമ്പലത്തിലെ തിരക്ക് ഒഴിയുമ്പോൾ അവിടെ നിന്ന് ഐസ് ക്രീം പന്ത് തപ്പി എടുത്തു പേപ്പർ കുത്തി നിറച്ചു ഏറു പന്ത് കളിച്ചും ഒക്കെ അർമാദിക്കൽ ആണ്. പിന്നെ ഷീണിക്കുമ്പോൾ അമ്പലപറമ്പിലെ കുഴമണ്ണിൽ കിടന്ന് എല്ലാരും ചേർന്ന് മയങ്ങും മടക്കം പിറ്റേന്ന് വെളുപ്പിനെ ആണ്. ഗുഡ് ഓൾഡ് ഡേയ്‌സ്." " നൊസ്റ്റാൾജിയ വിളമ്പാൻ അല്ല, ചേട്ടായിടെ ലവ് സ്റ്റോറി

💬 Comments

View all comments