Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]
" ഒരു കുസൃതി ചിരിയോടെ അവൾ അത് പറഞ്ഞു തീർത്തപ്പോൾ തെല്ല് അമ്പരപ്പോടെയും ഒരുപാട് സന്തോഷത്തോടെയും ഞാൻ അവളെ നോക്കി.
" ചേട്ടായി എന്നെ മൂക്കൻകുന്നിൽ കൊണ്ടുപോ "
" ഈ രാത്രിയിലോ "
" പ്ലീസ് " അവൾ ചിണുങ്ങി
" എടി പെണ്ണെ ഒന്ന് പതുക്കെ ആരേലും ഉണർന്ന തീർന്നു. ശരി വാ " ഞാൻ അവളുടെ വാ പൊത്തിയിട്ട് പറഞ്ഞു.
" എന്റെ വണ്ടിയിലല്ല ചേട്ടായിടെ വണ്ടി എടുക്ക് " ഒരുപാട് സന്തോഷത്തോടെ അവൾ അത് പറഞ്ഞപ്പോ എനിക്ക് എതിർക്കാൻ തോന്നിയില്ല ഞാൻ വീട്ടിൽ കയറി ശബ്ദം ഉണ്ടാക്കാതെ കീ എടുത്തു ബൈക്ക് തള്ളി മതിലിന്റെ പുറത്ത് കൊണ്ട് വന്നു. ഞാൻ സ്റ്റാർട്ട് ചെയ്തതും അവൾ കയറി പുറകിൽ ഇരുന്നു.
"പോവാം " രണ്ടു കൈകൊണ്ട് എന്റെ വയറിൽ ചുറ്റി പിടിച്ചിട്ട് അവൾ ചെവിയിൽ പറഞ്ഞു. പിന്നെ തല എന്റെ തോളിൽ ചായ്ച്ച് കിടന്നു. ഓർമ്മകൾ എന്റെ കോളേജ് കാലത്തിലേക്ക് കൊണ്ടുപോയി. ഞാനും ശില്പയും ഇതേപോലെ പോയിരുന്ന നാളുകൾ. നല്ല നിലാവ് ഉണ്ട് പോരാത്തതിന് തണുപ്പും, അഞ്ചുവിന്റെ ദേഹത്തെ ഇളം ചൂട് ഞാൻ അറിയുന്നുണ്ട് അവൾ അത്ര മാത്രം എന്നോട് ചേർന്ന് ആണ് ഇരിക്കുന്നത്. ഞങ്ങൾ നനുത്ത പുക പോലെ ഉള്ള മഞ്ഞിനെ കീറി മുറിച്ച് മൂക്കൻ മുന്നിലേക്ക് വണ്ടി ഓടിച്ചു കയറ്റി. ഇറങ്ങിയതും അവൾ കൈ കൂട്ടി തിരുമി അവിടെ ആകെ ഓടി നടന്നു. ഒരു പാറയുടെ മുകളിൽ വലിഞ്ഞു കയറി മുകളിലേക്ക് നോക്കി ഉച്ചത്തിൽ കൂവി. അത്ര സന്തോഷതിൽ ആണ്
💬 Comments
View all comments