Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]
മുഖം വിടർന്നു അഞ്ചു. മണി രണ്ട് ആയിരിക്കുന്നു ഇവൾ എന്താ ഇപ്പൊ വിളിക്കുന്നെ എന്ന അമ്പരപ്പോടെ അതിലുപരി സന്തോഷത്തോ ടെ ഞാൻ ഫോൺ എടുത്തു.
" ചേട്ടായി ഉറങ്ങിയോ " അഞ്ചു പതിഞ്ഞ ശബ്ദതിൽ രഹസ്യം പറയുന്ന പോലെ ചോദിച്ചു.
" ഇല്ല എന്താടി??" ഞാനും അതേ ടോണിൽ പറഞ്ഞു
" എന്ന ചേട്ടായി പുറത്തേക്ക് വാ "
" എന്ത്?? " അവൾ പറഞ്ഞതിന്റെ അർഥം മനസിലാവാതെ ഞാൻ ചോദിച്ചു.
" പുറത്തേക്ക് വാ എന്ന് " ഇത്തിരി കലിപ്പോടെ അവൾ പറഞ്ഞു. ഞാൻ എഴുന്നേറ്റു റൂമിന്റെ വാതിൽ തുറന്നു ബാൽക്കണിയിലേക്ക് ചെന്നു അന്നേരം പുറത്ത് മതിലിന്റ വെളിയിൽ ഗെയിറ്റിന്റെ അടുത്ത് ജാക്കറ്റ് ഒക്കെ ഇട്ട് ഒരാൾ നിൽക്കുന്നു, എന്നെ കണ്ട് അയാൾ കൈ വീശി കാട്ടി.
" ഇത് നീയാണോ " ഞാൻ ഒന്ന് ഉറപ്പിക്കാൻ ചോദിച്ചു.
" ചേട്ടായി, വേഗം താഴേക്ക് വാ " അവൾ താഴെ നിന്ന് എന്നെ കൈ കാട്ടി വിളിച്ചു.
ഞാൻ ഒച്ച ഉണ്ടാകാതെ താഴേക്ക് ചെന്നു.
" നീ ഇത് എന്താ ഇവിടെ, ഇതെന്ത് കോലം, അല്ല എങ്ങനെ ഹോസ്പിറ്റലിൽ നിന്ന് ചാടി? "
" ചേട്ടായി ഒന്ന് നിർത്തി നിർത്തി ചോദിക്ക് എന്നാലല്ലേ എനിക്ക് ഉത്തരം പറയാൻ പറ്റൂ "
" എന്നാ പറ "
" എനിക്കെ ചേട്ടായിയെ വല്ലാതെ മിസ്സ് ചെയ്തു, സൊ രാത്രി നൈസ് ആയി ചാടി, ഒറക്കം ആയിരുന്ന മമ്മേടെ ബാഗിൽ നിന്ന് വണ്ടിടെ കീ എടുത്തു ഇങ്ങ് പോന്നു.
💬 Comments
View all comments