Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]
" അവളെ ഉണർത്താൻ പോയ എന്നെ തടഞ്ഞു കൊണ്ട് അവർ പറഞ്ഞു. പുറമെ ഉള്ള ചൂട് മാത്രേ ഉള്ളു സത്യത്തിൽ അവർ ഒരു പാവം ആണ്. അങ്ങനെ ആ ദിവസം കടന്ന് പോയി. എന്റെ ഡിസ്ചാർജ് ആയി.
" നാളെയല്ലേ നിന്റെ സർജറി?"
വാടിയ മുഖത്തോടെ നിൽക്കുന്ന അഞ്ജുവിനോട് ഞാൻ ചോദിച്ചു. അവൾ അതേ എന്ന രീതിയിൽ തല ആട്ടി.
" ഞാൻ നാളെ വരും, സർജറി കഴിഞ്ഞു പൂർണ ആരോഗ്യത്തോടെ ഇരിക്കുന്ന ഈ സുന്ദരിയെ കാണാൻ "
" ശരിക്കും വരുമോ? " അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു പിന്നെ വേദന കൊണ്ടാവും അവളുടെ മുഖം വാടി, അവളുടെ മുഖം കണ്ടപ്പോ എന്റെ നെഞ്ചിലും ഒരു നോവ് പടർന്നു. ഞാൻ അവളുടെ കവിളിൽ ഒന്ന് തലോടിയിട്ട് അവിടെ നിന്ന് ഇറങ്ങി.
വീട്ടിൽ എത്തിയപ്പ ബന്ധുക്കൾ ഒക്കെ വന്നു. ആത്മഹത്യശ്രമം ആയിരുന്നു എന്ന് അതികം ആർക്കും അറിയില്ല, പലരും പലതും ചോദിച്ചു, എന്തക്കെയോ പറഞ്ഞു. എന്റെ മനസ്സ് എങ്ങും ഉറച്ചു നിൽക്കുന്നില്ല. ഞാൻ അഞ്ചുവിനെ വല്ലാതെ മിസ്സ് ചെയ്യുന്നു. രാത്രി ആയിട്ടും ഉറക്കം ഒന്നും വരുന്നില്ല ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവളെ വിളിച്ചാലോ എന്ന് പലവട്ടം ആലോചിച്ചു എന്തോ ധൈര്യം വരുന്നില്ല. എനിക്ക് അവളോട് പ്രണയം ആണോ ഒന്നും മനസ്സിലാവുന്നില്ല. നാളെ അവളെ ഹോസ്പിറ്റലിൽ പോവുമ്പോൾ അവളെ കാണാം എന്ന വിശ്വസത്തിൽ എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.
ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടപ്പോ എന്റെ
💬 Comments
View all comments