Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]
ഇവിടെ ചിരിച്ചു കളിച്ചു നിന്നെ എന്ന് ഞാൻ അത്ഭുതം കൂറി. എന്ത് പറഞ്ഞു ഞാൻ ഈ പെണ്ണിനെ സമാധാനിപ്പിക്കും ഞാൻ അവളുടെ മുഖം പിടിച്ചുയർത്തി. പെണ്ണ് വേദന കൊണ്ടെന്നോണം കണ്ണുകൾ ഇറുക്കി അടച്ചു നിൽക്കുവാണു, ഞാൻ ആ മുഖത്ത് പതിയെ തലോടി. വേദന ഒന്ന് കുറഞ്ഞെന്ന് തോന്നിയപ്പോൾ അപ്പോൾ അവൾ എന്ന നോക്കി ഒന്ന് പുഞ്ചിരിചു, അപ്പോഴും എന്നെ ചുറ്റി പിടിച്ചിരുന്ന അവളുടെ കൈ വിട്ടിരുന്നില്ല.
" എനിക്ക് ഇനി അധികകാലം ഇല്ല ചേട്ടായി, പക്ഷെ പ്രതീക്ഷക്ക് വക ഉണ്ട് ഒരു ഡോണറെ കിട്ടിയിട്ടുണ്ട് ചാൻസ് ഫിഫ്റ്റി ഫിഫ്റ്റി ആണ്, അതാ ഇപ്പൊ എന്നെ ഇവിടെ അഡ്മിറ്റ് ആക്കിയിരിക്കുന്നെ "
" ചേട്ടായി ഞാൻ കുറച്ചു നേരം ചേട്ടായിയുടെ മടിയിൽ കിടന്നോട്ടെ?? " കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവൾ എന്നോട് ചോദിച്ചു, എനിക്ക് നിഷേധിക്കാൻ ആയില്ല, ഞാൻ എന്റെ ബെഡിൽ ഇരുന്നു. വളരെ സന്തോഷത്തോടെ അവൾ എന്റെ മടിയിലേക്ക് ചാഞ്ഞു. ഞാൻ അവളുടെ മുടിയിൽ വെറുതെ വിരൽ ഓടിച്ചു. അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.
നിഷ്കളങ്കയായി എന്റെ മടിയിൽ കിടക്കുന്ന പെണ്ണ്, എനിക്ക് അവളോട് തോന്നുന്ന വികാരം എന്താണ്, വാത്സല്യം ആണോ അതോ...
പെട്ടന്ന് ഡോർ തുറന്നു, നേഴ്‌സ് ആണ്. ഞാൻ ഒന്ന് ഞെട്ടി. എന്റെ മടിയിൽ അവൾ കിടക്കുന്ന കണ്ടപ്പോൾ അവർക്ക് അമ്പരപ്പ് ആണ്. ഞാൻ അഞ്ചുവിനെ തട്ടി വിളിക്കാൻ പോയി.
" വേണ്ട, അവൾ ഉറങ്ങിക്കോട്ടെ. പാവം വേദന കൊണ്ട് ഇന്നലെ ഒന്നും ഉറങ്ങിട്ടില്ല, മറ്റന്നാൾ ആണ് സർജറി. രെക്ഷപെട്ടാൽ മതിയായിരുന്നു
💬 Comments
View all comments