Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]
ഹൃദയതിന് ആണ്, എന്റെ ശരീരതിൽ ലേക്ക് ആവിശ്യമായ ബ്ലഡ് ഒഴുക്കാൻ മാത്രം ഉള്ള ആരോഗ്യം എന്റെ ഹൃദയത്തിന് ഇല്ല, എനിക്ക് ഏതാണ്ട് പത്ത് വയസ് ഉള്ളപ്പോഴാ ഇത് തിരിച്ചറിഞ്ഞത്, പപ്പേം മമ്മേം എന്നെ കൊണ്ട് പോവാത്ത ഹോസ്പിറ്റലിൽസ് ഇല്ല, എല്ലരും പറയുന്നത് ഇതിന് പ്രതേകിച്ചു മരുന്ന് ഒന്നുമില്ല, കൃത്യമായ ഡയറ്റ് എടുത്താൽ ഒരു ഇരുപതു വയസ്സ് വരെ ഓടും. ഒരു ഓപ്ഷൻ ഉള്ളത് ഹാർട്ട് ട്രാൻസ്‌പ്ലാന്റഷന് ആണ്, റെയർ ബ്ലഡ് ഗ്രൂപ്പ് ആയോണ്ട് അതും നടക്കാൻ സാധ്യത ഇല്ല, അല്ലേൽ പിന്നെ ഞാൻ വളരാതെ ഇരിക്കണം.
ചേട്ടായിക്ക് അറിയോ, എന്തേലും കാര്യത്തിൽ വളരെ സന്തോഷിച്ചാലോ, സങ്കടപെട്ടാലോ എന്റെ നെഞ്ച് വേദനിക്കും. അതോണ്ട് ഒന്ന് പൊട്ടിച്ചിരിക്കാനോ പൊട്ടി കരയാനോ എനിക്ക് പേടി ആണ്, അന്നേരം എന്റെ നെഞ്ചിൽ കുത്തി ഇറക്കുന്ന പോലെ വേദന വരും പലപ്പോഴും മരിച്ചാ മതി എന്ന് പോലും ആഗ്രഹിട്ടുണ്ട് അങ്ങനെ എങ്കിലും ഈ വേദന ഒന്ന് അവസാനിക്കു മല്ലോ.
പക്ഷെ മരിക്കാൻ എനിക്ക് പേടിയാ ചേട്ടായി, എനിക്ക് മരിക്കണ്ട, എനിക്ക് ജീവിക്കണം, പപ്പേടേം മെമ്മേടേം ഒപ്പം ഒത്തിരി കാലം കൂടി ജീവിക്കണം, വലിയ അറിയപ്പെടുന്ന ഒരു പാട്ടുകാരി ആവണം, ഒരുപാട് യാത്ര പോണം കൂട്ടുകാരുടെ ഒപ്പം കോളജിൽ പോണം എല്ലാരേം പോലെ എല്ലാരുടേം ഒത്ത് തമാശ പറഞ്ഞു പൊട്ടിച്ചിരിക്കണം സങ്കടം വരുമ്പോൾ ഒന്നും ഓർക്കാതെ പൊട്ടിക്കരയണം, I wanna fall in love... എനിക്ക് മരിക്കണ്ട ചേട്ടായി "
ഒരു പൊട്ടിക്കരചിലോടെ അവൾ എന്റെ മാറിയിലേക്ക് വീണു, ഇത്രയൊക്കെ ഉള്ളിൽ ഒതുക്കി ആണോ ഇവൾ
💬 Comments
View all comments