0%

Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]

Author : Arrow Read All Parts 1.5K
മറഞ്ഞപ്പോൾ എല്ലാം അവസാനിച്ചു എന്നാണ് കരുതിയത് പക്ഷെ... ഞങ്ങൾ മൂന് പേരും മരിച്ചില്ല, വീട്ടുകാർ സമയത്ത് വന്നത് കൊണ്ട് മൂന്നുപേരും രെക്ഷപെട്ടു. അച്ഛന് അവരുടെ വീട്ടുകാരുമായി സംസാരിച്ച് ഒത്തു തീർപ്പ് ആക്കിയ കൊണ്ടോ, നാട്ടുകാർ അറിഞ്ഞാൽ നാണക്കേട് ആവും എന്ന് ഓർത്തിട്ടോ എന്തോ അവർ എന്റെ പേരിൽ വധ ശ്രമത്തിന് കേസ് എടുത്തില്ല. അത് കൊണ്ട് തന്നെ ഞാൻ ഇപ്പൊ ഇവിടെ ഇങ്ങനെ തുടരുന്നു. " ഞാൻ എന്റെ കഥ പറഞ്ഞു തീർത്തിട്ട് അഞ്ചുവിനെ നോക്കി. സങ്കടം ആണോ ദേഷ്യം ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ഭാവത്തിൽ എന്നെ നോക്കി നിൽക്കുവാണ്. " അവൾ ചേട്ടായിടെ ജീവിത്തിൽ നിന്ന് ഒഴിഞ്ഞു പോയത് നന്നായി, അവൾ ചേട്ടായിയെ അർഹിക്കുന്നില്ല " ഒരുപാട് നേരത്തെ മൗനതിന് ശേഷം അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ച് കൊണ്ട് പറഞ്ഞു. ഞാൻ അവൾക് ഒരു പുഞ്ചിരി മറുപടിയായി നൽകി. " ഇനി മോളുസ്, മോളുടെ കഥ പറ " ഞാൻ അത് പറഞ്ഞപ്പോൾ സംശയ ഭാവത്തിൽ അവൾ എന്നെ നോക്കി. " അയ്യേ അതിന് ഞാൻ ആരേം പ്രേമിച്ചിട്ടില്ല, അതുകൊണ്ട് തന്നെ തേപ്പും കിട്ടീട്ടില്ല " ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു, അതിൽ എനിക്കിട്ട് ഒരു വാരൽ ഇല്ലേ??
" അതല്ല, നിനക്ക് എന്താ അസുഖം, അതിനെ കുറച്ചു മാത്രം നീ എന്നോട് പറഞ്ഞിട്ടില്ലല്ലോ? " ആ ചോദ്യം കേട്ടപ്പ അവളുടെ മുഖം ഒന്ന് വാടി പിന്നെ ഒരു പുഞ്ചിരി വരുത്തി കൊണ്ട് പറഞ്ഞു തുടങ്ങി. " അതോ, അസുഖം

💬 Comments

View all comments