0%

Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]

Author : Arrow Read All Parts 1.5K
വന്നു പിടിച്ച അവളെ കണ്ടപ്പോ എനിക്ക് വീണ്ടും ദേഷ്യം ഇരച്ചു കയറി. ഞാൻ അവളുടെ മുടി കുത്തിന് പിടിച്ച് കട്ടിലിലേക് എറിഞ്ഞു. പിന്നെ മേശ പുറത്ത് ഇരുന്ന ഫ്ലവർവേഴ്സ് എടുത്ത് അവന്റെ തലക്ക് തന്നെ നോക്കി അടിച്ചു. ചോര ഒഴുകി, ഒരു ആർത്തനാഥത്തോടെ അവൾ ഓടി അടുത്തു എന്നിട്ട് അവനെ കുലുക്കി വിളിച്ചു, പിന്നെ എന്നെ നോക്കി നീ എന്താ ഡാ ചെയ്തേ എന്ന് ചോദിച്ചലറി. അവളുടെ ആ ചോദ്യം കൂടി ആയപ്പോ ഞാൻ മൊത്തതിൽ ഒരു മൃഗമായി മാറി ഇരുന്നു. രണ്ടു കൈകളും കൊണ്ട് ഞാൻ അവളുടെ കഴുത്തിൽ മുറുക്കി അമർത്തി പൊക്കി. അവൾ എന്റെ കയ്യിൽ കിടന്നു പിടഞ്ഞു കണ്ണുകൾ തുറിച്ചു, ചലനം നിലച്ചെന്നു തോന്നിയപ്പോ അവളെ അവന്റെ മേത്തേക്ക് ഇട്ടിട്ടു ഞാൻ ആ വീട് വിട്ട് ഇറങ്ങി. അവിടെന്ന് എന്റെ വീട്ടിലേക്ക് ആയിരുന്നു പോന്നത് ബാത്‌റൂമിൽ കയറി ഷവറിന്റെ താഴെ നിന്നു, കഴിഞ്ഞു പോയ കാലങ്ങൾ എല്ലാം ഞാൻ ഓർത്ത് എടുത്തു, ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് ഉള്ള ഒരുപാട് നല്ല ഓർമ്മകൾ, അതെല്ലാം എന്നെ കുത്തി നോവിച്ചു. എനിക്ക് എന്റെ വീട്ടുകാരെ കാളും ആരെ കാളും വിശ്വാസം ശരത്തിനെ ആയിരുന്നു ആ അവൻ ആണ് എന്നെ ഒരു കോമാളി ആക്കി ഞാൻ പ്രാണനായി കരുതിയവലുമായി... അതൊക്ക ഓർക്കുമ്പോഴെ എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ ആയി, ആ രണ്ട് ചതിയമാരെ കൊന്ന കുറ്റത്തിന് ജയിലിൽ കിടക്കാൻ താല്പര്യം ഇല്ലായിരുന്നു, ഞാൻ ബാത്‌റൂമിൽ ഇരുന്ന ഷേവിങ് ബ്ലേഡ് എടുത്ത് കൈതണ്ടയിൽ ആഴത്തിൽ ഒന്ന് കോറി. ബോധം

💬 Comments

View all comments