Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]
അകമ്പടിയോ, കന്യാ ദാനം നടത്താൻ നിന്റെ അച്ഛനോ ഇല്ല എങ്കിലും ഈ നിമിഷം മുതൽ നീ എന്റെ പെണ്ണ് ആണ്, എന്റെ നല്ല പാതി, ഒരു മരണത്തിനും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല " ഞാൻ അത് പറഞ്ഞപ്പോ ഒരു തേങ്ങലോടെ അവൾ എന്റെ നെഞ്ചിലേക്ക് വീണു. ഏറെ നേരം ഞങ്ങൾ അങ്ങനെ നിന്നു.
" ഞാൻ കുറച്ചു നേരം ഇന്നലെത്ത പോലെ ചേട്ടായിയുടെ മടിയിൽ കിടന്നോട്ടെ?? " കരച്ചിൽ ഒന്ന് അടങ്ങിയപ്പോൾ അവൾ എന്നോട് ചോദിച്ചു. മറുപടിയായി ഞാൻ ഒരു പാറയുടെ മുകളിൽ ഇരുന്നു പെണ്ണ് എന്റെ മടിയിൽ തലചായ്ച്ച് കിടന്നു. മുകളിലേക്ക് നോക്കി കിടക്കുന്ന അവളുടെ മുടിയിൽ ഞാൻ പതിയെ തഴുകി വിട്ടു.
" ചേട്ടായി, മാനത്ത് ഇത്രയും നക്ഷത്രങ്ങൾ വന്നത് എങ്ങനെയാണെന്ന് അറിയോ " മാനത്തെ നക്ഷത്രങ്ങളെ നോക്കിയാണ് പെണ്ണിന്റ ചോദ്യം. ഞാൻ ഇല്ല എന്നഭാവത്തിൽ ചുമൽ കൂച്ചി.
" ഇത് എല്ലാം മരിച്ചു പോയ ആളുകൾ ആണ്, മരണ ശേഷം മാനത്ത് സ്ഥാനം പിടിക്കും എന്നിട്ട് തന്റെ പ്രീയപ്പെട്ടവരെ ഇങ്ങനെ നോക്കി കാണും, ഭൂമിയിൽ തന്നെ ഓർക്കുന്ന അവസാനത്തെ ആളും ഇല്ലാതെ ആവുന്ന വരെ. ഭൂമിയിൽ തങ്ങളെ ഓർക്കാൻ ആരും ഇല്ലാതെ ആവുമ്പോൾ മറവിയിൽ മൂടി പോവുമ്പോൾ നക്ഷത്രവും അലിഞ് ഇല്ലാതെ ആവും. "
അവൾ ഒരു നിമിഷം ഒന്ന് നിർത്തി പിന്നെ എഴുന്നേറ്റിരുന്ന് കൈകൾ രണ്ടും എന്റെ കവിളിൽ ചേർത്ത് പിടിച്ച് എന്റെ കണ്ണിൽ നോക്കി തുടർന്നു.
" പ്രോമിസ് മീ, നാളെ എനിക്ക് എന്തേലും പറ്റിയാൽ, ചേട്ടായി ജീവിതം
💬 Comments
View all comments