0%

Chapter Title : ഹോസ്റ്റൽ ദിനങ്ങൾ [Daisy]

Author : daisy Read All Parts 479

കാര്യവട്ടം സെന്റ് ജോൺസ്... ചേച്ചി ചിരിച്ചു കൊണ്ട് മുറിയിൽ നിന്ന് പോയി.. ചേച്ചി കൊള്ളാം അല്ലേ...

ആനി പക്ഷെ നല്ല സംശയത്തിൽ ആണ്..

നീ എന്താടി ആ ചേച്ചിയോട് മിണ്ടാഞ്ഞത്.. കുഞ്ഞൂസ് ന്റെ സംശയം..

അല്ല, ഞാൻ ആ ചേച്ചിയെ കണ്ടിട്ടുണ്ട്. ഏതോ ഫോട്ടോ യിൽ...നിൽക്ക്.. ഒരു സംശയം... അവൾ വേഗം അവളുടെ ബാഗിൽ തപ്പി... അതിനിടയിൽ നിന്ന് ഒരു ഫോട്ടോ എടുത്തു... ഞങ്ങളെ കാണിച്ചു...

മരവിച്ച അവസ്ഥ ഞങ്ങൾ കേട്ടിട്ടുണ്ട്... ഇത് ഇപ്പോൾ എന്താ....

പ്രീതി സന്തോഷ്‌ (27) ജനനം 17-2-1995 മരണം 11-2-2022

ഇത് അല്ലേ ആ ചേച്ചി. അതേ.. നമ്മുടെ ഇവിടെ താമസിച്ച ചേച്ചിയാ... കഴിഞ്ഞ വർഷം പിള്ളേരുടെ കൂടെ ടൂർ പോയതാ.. കൊക്കയിൽ കാൽ വഴുതി വീണായിരുന്നു മരണം.നമ്മുടെ വാർഡന്റെ മുറിയിൽ ഇരുന്നതാ. ഇന്നലെ ഇത് താഴെ വീണു. അത് ഒന്ന് നന്നാക്കാൻ എനിക്ക് തന്നതാ... നിനക്ക് പേടിയില്ലേ ആനീ...ഞാൻ ചോദിച്ചു എനിക്ക് പേടി അല്ല മരവിപ്പാ.. കയ്യും കാലും തണുക്കുന്നു...അനില കട്ടിലിലേക്ക് വീണു.ഞാൻ പുതപ്പ് എടുത്തു മൂടി.. ആരോ ലൈറ്റ് ഓഫ്‌ ചെയ്തു.. പിന്നാലെ എല്ലാം കൂടി കട്ടിൽ അടുപ്പിച്ചിട്ട് ഒരുമിച്ചു കിടന്നു.

രാവിലെ രണ്ട് എണ്ണത്തിന് പനിയും വയറിളക്കവും. ആനി ഇന്നലെ കൂൾ ആയിട്ട് ഉള്ളത് പറഞ്ഞെങ്കിലും അവൾക്ക് പേടിയുണ്ട്. ഞാനും അവളും കൂടി വാർഡനെ കണ്ടു..

അത് പിന്നെ.. പ്രേത ശല്യം ഒണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. പക്ഷെ, പ്രീതി യുടെ എന്തോ ഒരു ശക്തി ഇവിടെ ഉണ്ടെന്നു പലരും പറയുന്നുണ്ട്. പക്ഷെ ആർക്കും ഒരു ശല്യവും

💬 Comments

View all comments