0%

Chapter Title : ഹോസ്റ്റൽ ദിനങ്ങൾ [Daisy]

Author : daisy Read All Parts 480

അത് ഉണ്ടാക്കിയിട്ടില്ല... അതാ ഞങ്ങളും വലിയ വില ആ കാര്യത്തിന് കൊടുക്കാത്തത്..

ആനി: എന്നാലും പ്രേതം എന്ന് പറയുമ്പോൾ..

ഹേയ്, അത് അങ്ങനെ അല്ല ആനി.. അവൾ മരണപ്പെട്ടത് ഇവിടെ വെച്ചല്ല. പിന്നെ അവൾക്ക് ഈ ഹോസ്റ്റൽ ഒരുപാട് ഇഷ്ടമായിരുന്നു. ഹോസ്റ്റൽ ലൈബ്രറി എന്ന ആശയം അവളുടെയായിരുന്നു. അവൾ ഇവിടെ ഉണ്ട്. ആരെയും പക്ഷെ അവൾ ഉപദ്രവിക്കില്ല, ശല്യം ചെയ്യില്ല.

നിങ്ങൾ ഇത് എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല... ??

ഞാൻ ഒന്ന് പറയട്ടെ..

വേണ്ട. ചിന്നു ചേച്ചി പറഞ്ഞത് തന്നെയാ എനിക്കും പറയാൻ ഉള്ളത്. ഞങ്ങൾ എന്തായാലും പോകുവാ. മതി. ആനി വേഗം ഇറങ്ങി. ഞങ്ങൾ മുറിയിലേക്ക് ചെന്നു. ഞങ്ങൾ വേഗം സാധനങ്ങൾ എടുത്തു ബാഗിൽ വെയ്ക്കാൻ ഒരുങ്ങിയപ്പോൾ അനില തടഞ്ഞു. നമ്മൾ എങ്ങോട്ടും പോവുന്നില്ല.... ങ്ങേ.. കുറച്ചു മുൻപ് വരെ നീ അത് അല്ലല്ലോ പറഞ്ഞത്.

കുഞ്ഞൂസ്: കുറച്ചു മുൻപേ ആ പ്രീതി ചേച്ചി പ്രേതം വീണ്ടും വന്നു. പാവം ചേച്ചി.. ഞങ്ങളോട് ഒരുപാട് വിഷമങ്ങൾ പറഞ്ഞു. ചേച്ചി നമ്മളെ ഉപദ്രവിക്കാൻ ഒന്നും വന്നതല്ല. ചേച്ചി യ്ക്കും ഉണ്ടായിരുന്നു നമ്മളെ പോലെ ഒരു നാല് പേരുള്ള ഗാങ്. അന്ന് ടൂർ പോയപ്പോൾ ചേച്ചിയും ചേച്ചിയുടെ കൂടെ മൂന്ന് കുട്ടികളും..അവരിൽ ആരോ ഒരാൾ ആ ചേച്ചിയെ തള്ളിയിട്ടത്. അത് അപകടം അല്ല കൊലപാതകം ആണ്. ആളെ കണ്ടെത്താൻ നമ്മൾ സഹായിക്കണം..

ഞാൻ:പിന്നെ നിനക്ക് ഒക്കെ വട്ടാ... പ്രേതത്തെ സഹായിക്കാൻ..

സഹായിക്കാതെ ചേച്ചി നമ്മളെ വിട്ട് പോകില്ല എന്നാ പറഞ്ഞത്. ശോ, ഇത് വലിയ മാരണം ആയെല്ലോ..

💬 Comments

View all comments