Chapter Title : ഹോസ്റ്റൽ ദിനങ്ങൾ [Daisy]
നമുക്ക് സഹായിക്കാം..അങ്ങനെ ഒരു കൊലയാളി ഉണ്ടെങ്കിൽ നമുക്ക് കണ്ടെത്തണം. ചേച്ചിയുടെ ആത്മാവിനും സമാധാനം വേണം. കൂടെ നമ്മുടെ ഇടയിൽ നിന്ന് ചേച്ചി പോകുകയും ചെയ്യും. ഇതേയുള്ളു മാർഗം. ആനി യ്ക്ക് ഇപ്പോൾ ഒരു മനമാറ്റം വന്നിട്ടുണ്ട്.
ആനി:നമ്മൾ എന്നാൽ തുടങ്ങാം. പക്ഷെ എവിടെ, എങ്ങനെ.....
നിങ്ങൾ ഓക്കേ ആണെകിൽ നാളെ രാവിലെ നിങ്ങൾക്ക് വേണ്ടി ഒരു ക്ലൂ ആ ടേബിളിൽ ഉണ്ടാകും എന്ന് പറഞ്ഞു ചേച്ചി.
ഞാൻ:എനിക്ക് എന്തോ ഒരു പേടി.. ആനി യ്ക്ക് പിന്നെ കുറ്റാന്വേഷണം ഇഷ്ടമല്ലേ..
ആനി:അതേ. അത്കൊണ്ട് തന്നെ ഞാൻ റെഡി. ഞങ്ങളും..
രാവിലെ ആനിയാണ് ആദ്യം എഴുന്നേറ്റത്. പുതിയ തുടക്കം. അന്വേഷണം.. കത്ത്..
ആനി എഴുന്നേറ്റു ടേബിളിൽ നോക്കി..
കത്ത്....
ആനി ചാടി എഴുന്നേറ്റു ചെന്നു..
""എന്നെ സഹായിക്കാൻ നിങ്ങൾ തയാറാകും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ആദ്യത്തെ എന്റെ നന്ദി ഞാൻ പറയുന്നു..
നിങ്ങൾ ആദ്യം എന്റെ ആ പഴയ കൂട്ടുകാരെ കണ്ടെത്തണം. അനഘ, റാണി, സൂര്യ.....നല്ല പേരുകൾ. ആനി മനസ്സിൽ ഓർത്തു.
അതിൽ അനഘയുടെ മാത്രമേ കല്യാണം കഴിഞ്ഞുള്ളു. കൂട്ടുകാർ എന്ന് നിങ്ങൾ കരുതരുത്. അവർ എന്റെ പിജി കുട്ടികൾ ആണ്. പക്ഷെ എനിക്ക് അവർ കൂട്ടുകാർ ആയിരുന്നു. എന്തും തുറന്ന് പറയാൻ തക്ക വിധത്തിൽ സ്വാതന്ത്ര്യം ഉള്ളവർ ""...
അനഘയുടെ ഭർത്താവിന്റെ അഡ്രസ് ഞാൻ ഇതിൽ എഴുതാം. മറ്റുള്ളവരുടെ അഡ്രസ് വാർഡന്റെ കയ്യിൽ ഉണ്ട്. ചെന്നാൽ മതി. എനിക്ക് വേണ്ടി എന്തും ചെയ്യാൻ അവർ തയ്യാറാണ്..""
എന്റെ പേരിൽ ഒരു ലൈബ്രറി ബിൽഡിംഗ് പണിയുന്നു എന്ന വ്യാജേന നിങ്ങൾ
💬 Comments
View all comments