0%

Chapter Title : ?ഹൃദയബന്ധം 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 243

വെറും കറിവേപ്പിലയുടെ സ്ഥാനം മാത്രമായി ഞങ്ങൾക്ക്. അങ്ങനെയിരിക്കെ ഒരു ദിവസം.....

"അച്ചു...."

"എന്താ ചെറിയച്ഛ??"

"മാളു മോളെവിടെ??"

"അവള് പഠിക്കുവാ! എന്താ ചെറിയച്ഛ എന്താ കാര്യം??"

"ഇന്ന് തന്നെ നമ്മളിവിടെന്ന് പോവുന്നു."

"എഹ് എങ്ങോട്ട്??"

"എറണാകുളത്തേക്ക്. നിങ്ങടെ അപ്പൂപ്പന്റെ വീട്ടിലേക്ക്. അച്ഛന്റെ മരണശേഷം വീട് ആർക്കും വേണ്ടാതെ കിടക്കുവാ. നമ്മക്ക് അവിടെ പോവാം എന്നിട്ട് പണ്ടത്തെ പോലെ സുഖയിട്ട് താമസിക്കാം. ഒരു കൂട്ടുകാരൻ വഴി എനിക്കവിടെ തന്നെ ഒരു ജോലിയും കിട്ടി."

"ചെറിയച്ഛ അത്..."

"ഒന്നും പറയണ്ട. മോള് പോയി മാളൂനോടും പറ. ഇന്ന് രാത്രി നമ്മൾ പുറപ്പെടുന്നു."

അവരുറങ്ങും വരെ ഞങ്ങൾ കാത്തിരുന്നു.അവസാനം അവര് കാരണം നരകമായ ആ സ്ഥലത്തു നിന്നും ഞങ്ങൾ ഇങ്ങോട്ടേക്ക് വന്നു. പഴയ സന്തോഷം വീണ്ടും ഞങ്ങളിലേക്ക് കടന്നുവരുവായിരുന്നു. മാളൂട്ടിടെ ഡോക്ടർ പഠിത്തം ചെറിയച്ഛനെ കൊണ്ട് ഒറ്റക്ക് പറ്റില്ലെന്ന് അയപ്പോ ഞാനും ജോലിക്കിറങ്ങി. അവളെ പഠിപ്പിച്ച് നല്ലൊരു ഡോക്ടർ ആക്കണം അതായിരുന്നു എന്റെ ലക്ഷ്യം."

"പിന്നെയാ കെളവി നിങ്ങളെ തിരക്കി വന്നില്ലേ??"

"എന്തിന് വരണം?? സ്വത്ത് മൊത്തം അവർടെ മടിയിലായല്ലോ!"

"പെണ്ണുങ്ങള് ഇങ്ങനെ ദുഷ്ട്ടത്തരം കാണിക്കോ??"

"എല്ലാരും ഇല്ല. ഇത്‌ പോലെ ചെല രാക്ഷസിമാര് മാത്രം."

"എന്നിട്ട്??"

"എനിക്കൊരു IT കമ്പനിയിൽ ജോലി കിട്ടിയിരുന്നു. രാപ്പകൽ ഇല്ലാണ്ട് ഞാനും ചെറിയച്ഛനും കഷ്പ്പെട്ട് അവളെ പഠിപ്പിച്ചു. ഇടക്കിടക്ക് പുസ്തകം വാങ്ങാനും മറ്റും സാലറിയിൽ ഒതുങ്ങാത്ത അത്രേം പൈസ വേണ്ടി വന്നു. അതിന് ഞാൻ മാനേജരോട് കടം ചോദിച്ചു. അയാളത് അപ്പൊ തന്നെ തരുവേം ചെയ്തു. പക്ഷെ അതിന് ശേഷം അയാൾടെ സ്വഭാവമേ മാറി.

💬 Comments

View all comments