0%

Chapter Title : ?ഹൃദയബന്ധം 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 105

പോവാം."

"അതൊന്നും വേണ്ട ചേച്ചി. ഒന്ന് ഉറങ്ങി എഴുന്നേറ്റ മാറുന്നതേയുള്ളൂ."

"ചോർ വേണ്ടങ്ങി കഞ്ഞിയായിട്ട് തരട്ടെ മോനൂ?? ഒന്നും കഴിക്കാണ്ട് കിടന്നാലെങ്ങനെയാ."

"ഒന്നും വേണ്ടേച്ചി. ഇനി ഇതിന്റെ പേരിൽ ചേച്ചിയൊന്നും കഴിക്കണ്ടിരിക്കല്ലും. എനിക്ക് വേണ്ടാഞ്ഞിട്ടാ."

"എന്നാ മോൻ കിടന്നോ. ചേച്ചിക്ക് അടുക്കളയിൽ ചെറിയ പണിയുണ്ട്."

"അതൊക്കെ ഓക്കെ. പക്ഷെ തിരിച്ച് വരുമ്പോ ഞാൻ കൈ പിടിച്ച് മണപ്പിക്കും. അപ്പൊ അറിയാലോ കഴിച്ചോ കഴിച്ചില്ലേന്ന്. ഇനി അതല്ല, അന്നത്തെ പോലെ സോപ്പിട്ട് കൈ കഴുകി കൊണ്ട് വരാനാണ് പരുപടിയെങ്ങി ചത്താലും ഞാനിനി ചേച്ചിയോട് മിണ്ടില്ല."

"ഓ കഴിച്ചോളാം സാറേ."

അവൾ ചിരിച്ചു. പുതപ്പ് കൊണ്ട് എന്നെ മൂടി നെറ്റിയിലൊരു ചുടു ചുംബനവും തന്ന് ചേച്ചി മുറി വിട്ട്പ്പോയി.

"ഭയങ്കര സ്നേഹമാണല്ലോ രണ്ടാൾക്കും!"

അവളുടെ ശബ്‌ദം. ഇല്ല അങ്ങനെയൊരാൾ ഇല്ല. എല്ലാം എന്റെ തോന്നാലാ.

"അഹ് ഇതൊന്നും മാഷിന്റെ തോന്നലല്ല. എന്നെ നോക്കിക്കേ മാഷേ."

കണ്ണടച്ച് കിടന്നിരുന്ന ഞാൻ കണ്ണ് തുറന്നു. പേടി എന്നെ കിഴ്പ്പെടുത്തി കഴിഞ്ഞിരുന്നു. എന്റെ കൂടെ എന്റെ അടുത്തായി തന്നെ അവളും കിടക്കുന്നു.

"രാമ രാമ രാമ രാമ രാമ...."

ചാടി കൂട്ടി എഴുന്നേറ്റ് നാമം ചൊല്ലാൻ തുടങ്ങി. അവള് ചിരിക്കാനും.

"എന്റെ മാഷേ വെറുതെ നാമം ചൊല്ലണ്ട. അങ്ങനെ ചൊല്ലിയാലൊന്നും ഞാൻ പേടിക്കില്ല."

"നീ.....,യാരാ നിനക്കെന്താ വേണ്ടേ?? എന്നെ ഉപദ്രവിക്കാണ്ട് ഒന്ന് പോയി തരോ??"

പേടി കാരണം ശബ്‌ദം ഇടറാൻ തുടങ്ങി.

"ഞാൻ പോവുവാ മാഷേ. ഞാൻ വിചാരിച്ചത് മാഷിന് നല്ല ധൈര്യം കാണുന്നാ. ഞാൻ കാരണം ആരും പേടിക്കണ്ട. ഇനി ഒരു ഉപദ്രവത്തിനും ഞാൻ ഉണ്ടാവില്ല. മാഷ് കിടന്നോ നല്ല തലവേദന ഉള്ളതല്ലേ. പേടിക്കണ്ട ഇനി ഞാൻ വരില്ല."

ഒന്നൂടെ ഞാൻ കണ്ണടച്ച് തുറന്നു. ഇല്ല അവൾ കിടന്നിടത്ത് ഇപ്പൊ ചന്ദനത്തിന്റെ സുഗന്ധം മാത്രം. എന്താ ഭഗവാനെ എനിക്ക് സംഭവിക്കുന്നെ?? ഒന്നും മനസ്സിലാവുന്നില്ല. ഇതെന്റെ തോന്നലാണെന്നാ വിചാരിച്ചേ. എന്നാൽ അല്ല. ഭഗവാനെ രക്ഷിക്കണേ.

"മോനൂ ചേച്ചി ഇറങ്ങുവാ. പുട്ടുണ്ടാക്കി വച്ചിട്ടുണ്ടേ. എടുത്ത് കഴിക്കണോട്ടോ."

"ഇന്നെന്താ ചേച്ചി ഇത്ര നേരത്തെ??"

"ക്രിസ്മസൊക്കെ വരുവല്ലേ മോനൂ. ഇനി

💬 Comments

View all comments