0%

Chapter Title : ?ഹൃദയബന്ധം 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 234

രാമ രാമ രാമ രാമ...."

ചാടി കൂട്ടി എഴുന്നേറ്റ് നാമം ചൊല്ലാൻ തുടങ്ങി. അവള് ചിരിക്കാനും.

"എന്റെ മാഷേ വെറുതെ നാമം ചൊല്ലണ്ട. അങ്ങനെ ചൊല്ലിയാലൊന്നും ഞാൻ പേടിക്കില്ല."

"നീ.....,യാരാ നിനക്കെന്താ വേണ്ടേ?? എന്നെ ഉപദ്രവിക്കാണ്ട് ഒന്ന് പോയി തരോ??"

പേടി കാരണം ശബ്‌ദം ഇടറാൻ തുടങ്ങി.

"ഞാൻ പോവുവാ മാഷേ. ഞാൻ വിചാരിച്ചത് മാഷിന് നല്ല ധൈര്യം കാണുന്നാ. ഞാൻ കാരണം ആരും പേടിക്കണ്ട. ഇനി ഒരു ഉപദ്രവത്തിനും ഞാൻ ഉണ്ടാവില്ല. മാഷ് കിടന്നോ നല്ല തലവേദന ഉള്ളതല്ലേ. പേടിക്കണ്ട ഇനി ഞാൻ വരില്ല."

ഒന്നൂടെ ഞാൻ കണ്ണടച്ച് തുറന്നു. ഇല്ല അവൾ കിടന്നിടത്ത് ഇപ്പൊ ചന്ദനത്തിന്റെ സുഗന്ധം മാത്രം. എന്താ ഭഗവാനെ എനിക്ക് സംഭവിക്കുന്നെ?? ഒന്നും മനസ്സിലാവുന്നില്ല. ഇതെന്റെ തോന്നലാണെന്നാ വിചാരിച്ചേ. എന്നാൽ അല്ല. ഭഗവാനെ രക്ഷിക്കണേ.

"മോനൂ ചേച്ചി ഇറങ്ങുവാ. പുട്ടുണ്ടാക്കി വച്ചിട്ടുണ്ടേ. എടുത്ത് കഴിക്കണോട്ടോ."

"ഇന്നെന്താ ചേച്ചി ഇത്ര നേരത്തെ??"

"ക്രിസ്മസൊക്കെ വരുവല്ലേ മോനൂ. ഇനി അത് കഴിയും വരെ ഇങ്ങനെ തന്നെയാ. രാത്രി വരണതും ചെലപ്പോ താമസിക്കും."

"അഹ്."

"പിന്നെ രാവിലെ കഴിക്കാനുള്ള ഗുളിക കഴിക്കാൻ മറക്കല്ലേ!"

"ഇല്ല. ചേച്ചി ചെല്ലാൻ നോക്ക്."

"വാതില് പൂട്ടിക്കോ."

എന്നും ചേച്ചി പോകുമ്പോ ഞാൻ വാതില് അകത്തൂന്ന് പൂട്ടും. വാതിലും പൂട്ടി പൂജാമുറിയിൽ കേറി പ്രാർത്ഥിച്ചു. പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ ഇനിയും അവള് വരരുതേ എന്ന്!

?Ulagame agasivappil aanadhe
Unadhu naanam sindhiye
Uravae adhile naan vasipadhal
Naan un azhaginile
Deivam unargiren
Undhan aruginile
Ennai unarugiren?

💬 Comments

View all comments