Chapter Title : ?ഹൃദയബന്ധം 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
ഫോൺ അടിച്ചു. പപ്പു ആയിരിക്കും. ഇന്നാണല്ലോ ആ കമ്പനീ പോണ്ടേ!
വിചാരിച്ചത് പോലെ പപ്പു തന്നെയാ.
"അഹ് പറയടാ."
"എടാ ഞാൻ പറഞ്ഞ കമ്പനിയില് നാളപ്പോയ പോരെ??"
"എന്ത് പറ്റിടാ??"
"ഒന്നും പറയണ്ട കുഞ്ഞമ്മ സ്റ്റെപ്പിന്ന് വന്ന് വീണു. കാണാൻ പോവാ, അച്ഛനുണ്ട്. എന്നാലും ഞാനില്ലാണ്ട് വരില്ലാന്നും പറഞ്ഞ് നിക്കുവാ ഈ അമ്മ."
"അത് സാരല്ല. നമ്മക്ക് എന്നാ നാളെ പോവാം."
"ശെരിടാ. ഞാൻ വിളിക്കാം."
അവൻ ഫോൺ വച്ചു. ഫോണുണ്ടെലും ആ സംഭവത്തിന് ശേഷം പിന്നെ വാട്സപ്പോ ഫേസ്ബുക്കോ ഇൻസ്റ്റയോ ഒന്നും എടുക്കാറില്ല. പിന്നെ വിചാരിച്ചു വല്ലോ സിനിമയും കാണാന്ന്. എന്നും ടിവി ഇടും പക്ഷെ പണ്ടത്തെ പോലെ ഒരു പരിപാടിയും ആസ്വദിക്കാൻ പറ്റില്ലായിരുന്നു. കോമഡി കണ്ട ചിരിക്കില്ല. കരച്ചില് വന്ന കരയില്ല. ഒരു വികാരവും ഇല്ല. എല്ലാ പരിപാടിയും ബോറാ. അല്ല ബോറായി തോന്നാ. എന്നെത്തേയും പോലെ ഇന്നും ടിവി ഇട്ടു. കുറെ ചാനൽ മാറ്റി മാറ്റി നോക്കി. ഒന്നും അങ്ങോട്ട് പിടിക്കുന്നില്ല. ഏഷ്യാനെറ്റ് പ്ലസ് ഇട്ടപ്പോ മുകേഷേട്ടന്റെ ഒരു സിനിമ. സാധാരണ ലാലേട്ടൻ മമ്മൂക്കാ ഫാൻസ് അല്ലെ എന്റെ കാര്യത്തിൽ അങ്ങനല്ല. എനിക്കിഷ്ടം മുകേഷേട്ടനെയാ. മുകേഷേട്ടന്റെ പടങ്ങള് എപ്പൊ വന്നാലും കാണും പ്രതേകിച്ച് പണ്ടത്തെ പടങ്ങൾ. എന്തോ ആസ്വദിക്കാൻ പറ്റില്ലാന്ന് അറിഞ്ഞിട്ടും ഇരുന്നങ്ങ് കണ്ടു. ആ സിനിമയിൽ ജയറാമേട്ടനും ഉണ്ടായിരുന്നു. ഓരോ രംഗം കാണും തോറും ഹൃദയം കൂടുതലായി ഇടിക്കാൻ തുടങ്ങി. ക്ലൈമാക്സോട് അടുത്തപ്പോ അറിയാണ്ട് കണ്ണ് നനഞ്ഞു. ഇത്രയും നേരം ആര് വരരുതെ എന്ന് പ്രാർത്ഥിച്ചോ സിനിമ തീർന്നപ്പോ അയാളെ തന്നെ
💬 Comments
View all comments