Chapter Title : ?ഹൃദയബന്ധം 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
മാഷേന്നൊക്കെ വിളിക്കുമ്പോ എനിക്കെന്തോ പ്രായം ഉള്ളത് പോലെ തോന്നാ. ഒന്നൂല്ലേലും നമ്മള് തമ്മി ഒരു ബന്ധം ഇല്ലേ. അപ്പൊ ഇനി തൊട്ട് അപ്പൂന്ന് വിളിച്ചാ മതിയെന്നെ. ഇല്ലേ അച്ചു പറഞ്ഞ പോലെ ഞാനും പെണങ്ങുവെ!"
അവൾ പറഞ്ഞ അതേ ശൈലിയിൽ തന്നെ ഞാനും പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു. എന്റെ മുഖത്തെ ഭാവം കണ്ടാവും. എന്തോ അവൾ ചിരിച്ചപ്പോ ഉള്ളിലെവിടെയോ ഒരു കുളിര്. ഛി ഞാനെന്തൊക്കെയാ ഈ ചിന്തിക്കണേ??
"അപ്പു.."
ഞാനവളെ നോക്കി.
"ആ സിനിമയിലേ കഥ പോലെ തന്നെയാ. ഒന്ന് രണ്ട് ആഗ്രഹങ്ങൾ ഉണ്ട്. പിന്നെ ഒരേ സ്ഥലത്ത് ആക്‌സിഡന്റ് ആയി കിടന്ന നമ്മളെങ്ങനെയാ പിരിഞ്ഞേന്ന് അറിയണം. എന്റെ കൂടെ നിക്കോ അപ്പു??"
ഞാനവള്ടെ കൈകളിൽ പിടിച്ചു. എന്റെ കണ്ണിലൂടെ സമ്മതം അറിയിച്ചു. അവളെന്റെ തോളിലേക്ക് തല ചായ്ച്ചു.
"സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല അപ്പു എന്നെ സഹായിക്കൂന്ന്."
"ഞാൻ പറഞ്ഞല്ലോ ആദ്യം നിന്നെ പേടി മാത്രം ആയിരുന്നു. ഇപ്പൊ നീയെന്റെ ആരക്കെയോ ആണ്. പറയ്യ് എന്താന്ന് വച്ച പറയ്യ് എന്റെ കൊക്കിന് ജിവനുണ്ടെ അതെല്ലാം ഞാൻ നടത്തി തരും."
"എനിക്ക് എന്റെ മാളൂട്ടിയെ പഠിപ്പിച്ചൊരു ഡോക്ടർ ആക്കണം."
"ആരാ ഈ മാളൂട്ടി??"
അവളെന്റെ തോളിൽ നിന്ന് മുഖം അടർത്തി മാറ്റി.
"ഞാൻ തന്നെയാ!"
"എഹ്??"
"എന്റെ ഈ ഇടത് കവിളിലെ കാക്കപ്പുള്ളി കണ്ടോ??"
സത്യത്തിൽ അവൾ പറഞ്ഞപ്പളാ ഞാനത് ശ്രദ്ധിക്കുന്നെ തന്നെ. കുഞ്ചു എപ്പോളും പറയുമായിരുന്നു വേറെ ഒരു പെണ്ണിനേം നോക്കരുതെന്ന് നോക്കിയാ കണ്ണ് കുത്തി പൊട്ടിക്കൂന്ന്. അവളോടുള്ള ഇപ്പോഴും കെട്ടടങ്ങാത്ത സ്നേഹമാണ്
💬 Comments
View all comments