0%

Chapter Title : ?ഹൃദയബന്ധം 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 241

ഒരു പെണ്ണിനേം നോക്കാൻ എന്നെ പ്രേരിപ്പിക്കാത്തെ!

"എന്റെ ഇടത് കവിളിലാ കാക്കപ്പുള്ളി. അവൾടെ വലത് കവിളിലും. അതല്ലാതെ ഞങ്ങള് തമ്മില് വേറൊരു വ്യത്യാസവും ഇല്ല. ഞാൻ തന്നെയാ അവള്. അവള് തന്നെയാ ഞാൻ."

"ഓ ഇരട്ടകളാണല്ലേ??"

"Mm"

"മൂത്തത് ആരാ??"

"അമ്മ പറഞ്ഞ് കേട്ട അറിവേ ഉള്ളൂ. ആദ്യം പുറത്തേക്ക് വന്നത് ഞാനാ. അപ്പൊ ഞാനല്ലേ മൂത്തത്?? പക്ഷെ സംസാരത്തിലും കുറുമ്പിലുമൊക്കെ എന്നെക്കാൾ മൂത്തത് അവൾ തന്നെയാ. എന്റെ മാളൂട്ടി. വല്ലാണ്ട് miss ചെയ്യുന്നുണ്ട് അവളെ"

"അച്ചൂന് പോയി കണ്ടുടെ??"

"ഞാൻ പോയതാ. പക്ഷെ കാണാൻ പറ്റിലാ. വീട് വെളീന്ന് പൂട്ടിരുന്നു."

"അതിനെന്താ അവര് എവിടായിരുന്നാലും ഞാൻ അച്ചൂന് കാണിച്ച് തരാം. പോരെ."

"Mm. കൊതിയാവുവാ."

"മാളൂട്ടിയെ മാത്രം കണ്ട മതിയോ?? അച്ഛനേം അമ്മയേം കാണണ്ടേ??"

"ഞങ്ങൾക്ക് 2 വയസ്സുള്ളപ്പോ അമ്മ മരിച്ചു. അമ്മ മരിച്ച് ഒരു വർഷം ആവുന്നെന് മുന്നേ അച്ഛനും. ഞങ്ങളെ പിന്നെ ചെറിയച്ഛനാ വളർത്തിയെ. അറിവ് വച്ചപ്പോ തന്നെ എല്ലാം ഞങ്ങളോട് ചെറിയച്ഛൻ പറഞ്ഞിരുന്നു. പിന്നെ ഞങ്ങടെ അച്ഛനും അമ്മയും എല്ലാം ചെറിയച്ഛനായി. കുസൃതിയും കുറുമ്പും സന്തോഷവും ആയി ഞങ്ങൾടെ വീട് സ്വർഗായിരുന്നു. അങ്ങനെയിരിക്കെ പെട്ടന്ന് ഞങ്ങൾക്കൊരു മോഹം ചെറിയച്ഛനെ കെട്ടിക്കുക. തലകുത്തി നിന്നിട്ടും ചെറിയച്ഛൻ സമ്മതിച്ചില്ല. പിന്നെ അറ്റകൈ പ്രയോഗം തന്നെ നടത്തി!"

"എന്താത്??"

"പട്ടിണി. രാവിലേം ഒന്നും തിന്നില്ല, ഉച്ചക്കും ഒന്നും തിന്നില്ല. വൈകിട്ട് ജോലി കഴിഞ്ഞ് ചെറിയച്ഛൻ വന്നപ്പോ ഒരുപാട് ചിത്ത പറഞ്ഞു. കല്യാണം കഴിച്ചില്ലേ പട്ടിണി കെടന്ന് ചാവൂന്ന് പറഞ്ഞപ്പോ ചെറിയച്ഛൻ കിഴടങ്ങി. ഒരുപാട് സന്തോഷായിരുന്നു ഞങ്ങൾക്ക്.

💬 Comments

View all comments