0%

Chapter Title : ?ഹൃദയബന്ധം [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 254

കണ്ണുകൾ അടഞ്ഞു. അടയും നേരം ഞാൻ കണ്ടു എന്നെ തന്നെ മിഴിച്ചു നോക്കുന്ന രണ്ട് മാന്പേട കണ്ണുകളെ.

"ഇന്നലെ മോനൂ ഒരുപാട് കരഞ്ഞു. ചെവിയും പൊത്തി പിടിച്ച കരഞ്ഞേ. പിന്നെ രണ്ട് നേഴ്‌സമാര് വന്ന് പിടിച്ച് കിടത്തി മയങ്ങാനുള്ള ഇൻജഗ്ഷൻ കൊടുത്തു. അപ്പഴാ അവനൊന്ന് ഉറങ്ങിയ തന്നെ."

"നീ എന്തേലും കഴിച്ചോ അമ്മു??"

"ഇല്ല. എന്നാ നീ പോയി വല്ലതും കഴിക്ക്."

"എനിക്കൊന്നും വേണ്ട. എന്റെ മോനു ഇങ്ങനെ കിടക്കുമ്പോ എനിക്കെങ്ങനെ കഴിക്കാൻ പറ്റും??"

"നീ ഇങ്ങനെ പറഞ്ഞാൽ എങ്ങനാ നീ പോയി വല്ലതും കഴിക്ക്. അവനൂടെ എന്തേലും വാങ്ങിക്ക്. ഡോക്ടർ പറഞ്ഞല്ലോ ഇനി എന്തേലും കൊടുക്കാന്ന്. ഞാനിവിടെ ഇരിക്കാം. നീ പോയിട്ട് വാ."

രാവിലെ തന്നെ ചേച്ചിടേം പപ്പുന്റേം വർത്താനം കേട്ടാ കണ്ണ് തുറക്കണേ. തലക്കെന്തോ ഭാരം പോലെ.

"അഹ് നീ എഴുന്നേറ്റോ??"

"മോനൂ ചേച്ചി പോയി എന്തേലും വാങ്ങിട്ട് വരാവേ."

ഞാൻ തലയാട്ടി.

"ഇന്നലെ എന്താടാ നിനക്ക് പറ്റിയെ??"

ചേച്ചിയങ്ങോട്ട് ഇറങ്ങിയതും അവൻ ചോദിച്ചു.

"അറിയില്ല ടാ. ഭയങ്കര ചെവി വേദനയായിരുന്നു."

അവനോട് അങ്ങനാ പറയാനേ ആയുള്ളൂ.

"Mm. നിന്നോട് ഒരു കാര്യം പറയാനുണ്ട്."

"എന്താടാ??"

"അവളോട് പറഞ്ഞപ്പോ നിന്നെ അറിയിക്കണ്ടാന്നാ പറഞ്ഞേ. പക്ഷെ നീ അത് അറിയണം. നിന്റെ കുഞ്ചുന്റെ കല്യാണമാ ഇന്ന്."

"ടാ എന്നെയൊന്ന് തനിച്ച് വിടോ??"

പിന്നെയവൻ അവിടിരുന്നില്ല. വെളിയിലേക്കിറങ്ങി.

2 ആഴ്ചക്കുള്ളിൽ തന്നെ ഡിസ്സ്‌ചാര്ജ് കിട്ടി. നേരെ വീട്ടിലേക്ക്. ഇപ്പൊ ഞങ്ങള് ഒരുമിച്ച കിടക്കണേ. എന്തോ ഭാഗ്യത്തിന് അവൾ അമ്മാവനോടും അമ്മയിയോടും ഒന്നും ചോദിച്ചില്ല. മറന്നതായിരിക്കും. പുറത്തോട്ടുള്ള കറക്കം

💬 Comments

View all comments