0%

Chapter Title : ?ഹൃദയബന്ധം [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 253

ഈ ഹൃദയമിടിപ്പ് എന്നോട് എന്തൊക്കെയോ വിളിച്ച് പറയും പോലെ.

കുറച്ച് നേരം കൂടെ എന്നോടൊപ്പം കിടന്ന ശേഷം ചേച്ചി നിലത്ത്‌ വിരിച്ച ബെഡ്‌ഷിറ്റിലേക്ക് ചുരുണ്ടുകൂടി. അരുടേതായിരിക്കും ഈ ഹൃദയം?? മനസ്സ് നിറയെ സംശയം.

"ചേച്ചി......"

"എന്താ മോനൂ മൂത്രോഴിക്കാൻ പോണോ??"

"അതല്ല. എനിക്ക് ഹൃദയം തന്ന് സഹായിച്ചത് ആരാ??"

"ഞാൻ നിന്നീന്ന് ഒന്നും ഒളിക്കുന്നില്ല. ഒരു പെണ്കുട്ടിയാ. പിന്നെ ആ കൊച്ചിന്റെ മുഖം ഞാൻ കണ്ടു. നല്ല ഐശ്വര്യം ആണ് കാണാൻ. അങ്ങനെ കിടക്കുമ്പോളും ആ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു."

അത് പറയുമ്പോ ചേച്ചീടെ മുഖത്ത് വിഷമം നിഴലിച്ചത് ഞാൻ കണ്ടു. നെഞ്ചില് ചെറുതായിട്ട് വേദനയുണ്ട്. കണ്ണടച്ച് കിടന്നു പതിയെ മയക്കത്തിലേക്ക്.

"കുഞ്ചു ഒരുമ്മ താടി..."

"നടക്കില്ല മോനെ അതെല്ലാം കല്യാണ ശേഷം."

"എന്ത് സ്വഭാവാടി നിന്റെ??"

"അഹ് എന്റെ സ്വഭാവം ഇങ്ങനെയാ."

"ഇനി എന്നോട് മിണ്ടാൻ വരല്ലും."

"അപ്പോഴേക്കും പിണങ്ങിയോ?? ഇപ്പൊ എന്താ ഒരുമ്മയല്ലേ ഞാൻ തരാം"

"സത്യം??"

"അഹ് കണ്ണടക്ക്."

"Mm വേഗം താ കുഞ്ചു."

ഞെട്ടി കണ്ണുകൾ തുറന്നു. നെഞ്ച് വല്ലാതെ വേദനിക്കുന്നു. പറ്റുന്നില്ല അവളെ മറക്കാൻ. പല തവണ ശ്രമിച്ചു നോക്കി അവളുമായുള്ള ഓർമകൾ ഇല്ലാതാക്കാൻ. ഒന്നിനും കഴിയുന്നില്ല. ചെവിക്കകത്ത് അവളുടെ ശബ്‌ദം മാത്രം. രണ്ട് കൈക്കൊണ്ടും ചെവി പൊത്തിപിടിച്ചലറി.

"മോനൂ എന്താടാ വേദന എടുക്കുന്നുണ്ടോ?? പറയാടാ, ദേവി എന്റെ മോന് ഒന്നും വരുത്തല്ലേ."

ചേച്ചിയുടെ ശബ്‌ദം. കാഴ്ച മങ്ങാൻ തുടങ്ങി. അരക്കെയോ ഓടി വന്ന് ബലമായി എന്നെ പിടിച്ച് കിടത്തി. കയ്യിൽ ഇൻജഗ്ഷൻ വച്ചു. പിന്നെ പതിയെ പതിയെ

💬 Comments

View all comments