0%

Chapter Title : ?ഹൃദയബന്ധം [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 252

വരാന്ന് അവൻ പറഞ്ഞിട്ടും എനിക്ക് പേടിയായിരുന്നു. പെട്ടന്നൊരു ഡോക്ടർ എന്റെ അടുത്തേക്ക് വന്നു. മോനുന്റെ heart ന് എന്തോ തകരാറുണ്ട് heart beat കുറഞ്ഞോണ്ടിരിക്കുവാ ഉടനെ ഹൃദയം മാറ്റി വെക്കണം എന്നായിരുന്നു ആ ഡോക്ടർ പറഞ്ഞേ. വാവിട്ട് കരയാൻ മാത്രേ എനിക്കായുള്ളൂ. അപ്പോഴേക്കും പപ്പുവും അവിടെയെത്തി. അവൻ എന്നെ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ചു. അറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ച് ഞാൻ പ്രാർത്ഥിച്ചു. ഒടുക്കം ഞാനൊന്ന് തീരുമാനിച്ചു എന്റെ ഹൃദയം നിനക്ക് തരുക. പപ്പു എന്നെ തടഞ്ഞു. പക്ഷെ അപ്പൊ എനിക്കെന്റെ ജീവനെക്കാൾ പ്രധാനം എന്റെ മോനൂന്റെ ജീവനായിരുന്നു. ഞാനെന്റെ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു. എന്നാൽ ദൈവം അവിടെയും എന്നെ കൈവെടിഞ്ഞു. Blood test ചെയ്തപ്പോ എന്തൊക്കെയോ പ്രശ്നങ്ങൾ. ആകെയുണ്ടായിരുന്ന പ്രതീക്ഷയും അസ്തമിച്ചു. അവസാന നിമിഷം വരെ ദൈവം എന്നെ കണ്ണീര് കുടിപ്പിച്ചു. ഒടുക്കം ദൈവം എന്റെ പ്രാർഥന കേട്ടു. നിനക്ക് match ആയിട്ടുള്ള ഒരാളെ കിട്ടി. ആ കുട്ടിക്ക് ക്രിട്ടിക്കൽ ആയിരുന്നു. ആ കുട്ടിടെ അച്ഛൻ സമ്മതിച്ചു. എന്റെയൊരു ഒപ്പും കൂടെ വേണമായിരുന്നു. ആദ്യം ഞാൻ തിരഞ്ഞത് ആ കുട്ടിടെ അച്ഛനെയായിരുന്നു. പക്ഷെ എങ്ങും കണ്ടില്ല. ഓപ്പറേഷൻ നല്ല രീതിയിൽ തന്നെ കഴിഞ്ഞു. 24 മണിക്കൂറിനുള്ളിൽ നീ കണ്ണ് തുറക്കും എന്ന് ഡോക്ടർമാർ പറഞ്ഞു. പക്ഷെ അവിടെയും ദൈവം എന്നെ പരീക്ഷിച്ചു. 3 മാസം. മുന്നോളം മാസം വരെ പ്രാർത്ഥനകളും വഴിപാടുകളുമായി എന്റെ മോനൂ കണ്ണ് തുറക്കാൻ കാത്തിരുന്നു ഞാൻ."

ഞാൻ ഞെട്ടിലാ. പകരം എന്റെ കൈകൾ ഞാൻ പോലും അറിയാതെ എന്റെ ഇടത് നെഞ്ചിൽ പതിഞ്ഞു.

💬 Comments

View all comments