Chapter Title : ?ഹൃദയബന്ധം [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
മാറ്റി ഞാൻ പറഞ്ഞു. ഒരു നിറഞ്ഞ പുഞ്ചിരി അതായിരുന്നു മറുപടി. അല്ലാതെ എന്ത് പറയാൻ?? കുറച്ചു നേരം കൂടി അവളെന്നോടൊപ്പം ഉണ്ടായിരുന്നു. ഡോക്ടർ പുറത്തേക്ക് നിക്കാൻ ആവശ്യപ്പെട്ടു. അവളിറങ്ങി പോകുമ്പോ പണ്ട് നേഴ്സറി സ്കൂളിൽ എന്നെ കൊണ്ടാക്കിയ ശേഷം ഗേറ്റ് കടക്കുമ്പോ ആ മുഖത്തുണ്ടാകുന്ന സങ്കടം അത് ഞാൻ ഇപ്പൊ വീണ്ടും കണ്ടു.
പല പല ഇൻജക്ഷനുകൾ, പല പല ട്രിപ്പുകൾ. അതെല്ലാം ശരീരത്തിൽ ഏറ്റപ്പോ രണ്ട് ദിവസം കൊണ്ട് തന്നെ എന്നെ വാർഡിലേക്ക് മാറ്റി. ചേച്ചി, പപ്പു, അമ്മാവൻ, അമ്മായി എല്ലാരും ഉണ്ടായിരുന്നു. ആരും ഒന്നും പറഞ്ഞ് കുറ്റപ്പെടുത്തിലാ. അല്ലെ തന്നെ ഇനി കുറ്റപ്പെടുത്തിട്ട് എന്ത് കാര്യം?? രാത്രി എനിക്ക് കൂട്ടിരിക്കാം എന്ന് പപ്പു പറഞ്ഞെങ്കിലും അവളതിന് സമ്മതിച്ചില്ല. അതികം ഭക്ഷണം ഒന്നും കൊടുക്കണ്ട എന്നായിരുന്നു ഡോക്ടർമാരുടെ ഓർഡർ. അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ ബ്രെഡ് പിച്ചു തന്നു. അത് തന്നെ ആവും അവളും കഴിച്ചിട്ടുണ്ടാവുക.
"ചേച്ചി......"
കിടക്കാൻ നേരം നിലത്ത് ബെഡ്‌ഷിറ്റ് വിരിക്കുവായിരുന്നു അവളെ ഞാൻ വിളിച്ചു.
"എന്താ മോനൂ മൂത്രോഴിക്കാൻ പോണോ??"
"അതല്ല. ചേച്ചിക്ക് ബുദ്ധിമുട്ട് ആവില്ലേ ഇവിടെ കിടന്നൂടെ??"
"എനിക്ക് എന്ത് ബുദ്ധിമുട്ടാ മോനു?? പിന്നെ മോനൂന് വയ്യാത്തതല്ലേ അതുമല്ല നേഴ്സ്മാർ കണ്ടൊണ്ട് വരുവാണേ അതിനും കേക്കണം ചിത്ത. അതാ ഞാൻ."
"എന്നാലും കുറച്ച് നേരത്തേക്ക് ഇവിടെ കിടന്നൂടെ??"
പിന്നെ എതിര് പറഞ്ഞില്ല. വണ്ണം തീരെ ഇല്ല. അതുകൊണ്ട് തന്നെ ചേച്ചിക്ക് കിടക്കാൻ ഒരിത്തിരി സ്ഥലം മതി. ഏറെ വർഷത്തിന് ശേഷമാ ഞാനും ചേച്ചിയും ഒരുമിച്ചിങ്ങനെ കിടക്കണേ. അറിയാണ്ട് കണ്ണ് നനഞ്ഞു.
💬 Comments
View all comments