0%

Chapter Title : ഹൃദയം [M.D.V]

Author : കൊമ്പൻ Read All Parts 1.4K

കാറിൽ തന്നെയിരുന്നപ്പോൾ “ഇറങ്ങുന്നില്ലേ…” എന്നമ്മ ചോദിച്ചു.

ഞാൻ ഡോർ തുറന്നിറങ്ങി. സംഭവം ബന്ധുക്കാരാണ്. ശ്രുതിയുടെ അമ്മയെ കണ്ടു, പാർവതിയാന്റി. ആ കുട്ടിയ്ക്ക് ഏട്ടനെ വല്യ ഇഷ്ടമാണെന്നു ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്, ഇനി അതിന്റെ ആലോചന വല്ലോം ആണോ ദൈവമേ! അങ്ങനെ ഒന്നും ആയിരിക്കല്ലേ!. പക്ഷെ മാമന്മാരുടെ അമ്മായിമാരുടെയും ഒരു പട തന്നെയെത്തിയിട്ടുണ്ട്. എനിക്കവരടോത്ര അടുപ്പം പോരെന്നു വേണം പറയാൻ. ഏട്ടൻ ആണെങ്കിൽ മുകൾ നിലയിലെ മുറിയിലാണ്, അമ്മായിടെ മക്കളും മുറിയിൽ തന്നെയുണ്ട്. അതായത് ശാരിക,ശില്പ, രഞ്ജിത്ത്, രജിത. എല്ലാരും കൂടെ സംസാരിക്കുന്നത് പുറത്തു കേൾക്കാം. ഞാൻ മന്ദം മന്ദം എന്റെ ചെക്കനെ കാണാനായി നടന്നു, മറ്റാരുമെന്റെ കണ്ണിൽ കാണാനായില്ല. ആ കരിനീല കണ്ണുകൾ മാത്രം…...

എന്നെക്കണ്ടതും എല്ലാരും ഹായ് ന്നും പറഞ്ഞു അടുത്തേക്ക് വന്നു. എനിക്കെന്തോ അവരുടെ അടുത്തിരിക്കുന്തോറും, ശ്വാസം മുട്ടുന്നപോലെയാണ് തോന്നിയത്. അവരോടു കാര്യമായിട്ട് ഞാനൊന്നും സംസാരിച്ചില്ല. ഏട്ടന്റെ കയ്യും പിടിച്ചു ഞാൻ മുറിയുടെ പുറത്തേക്ക് വലിച്ചു. എല്ലാരും അത് കണ്ടു ചിരിച്ചു നോക്കുമ്പോ ഞാൻ അടുത്ത മുറിയിലേക്ക് ഏട്ടനേയും കൊണ്ട് കയറി വാതിലങ്ങടച്ചു.

“എന്താ ഏട്ടാ ഇത്! എല്ലാരും കൂടെ…...എനിക്ക്!!!” എനിക്കെന്റെ കണ്ണിൽ നിന്ന് കണ്ണീരൊഴുകി തുടങ്ങിയിരുന്നു, വിറയാർന്ന ശബ്ദത്തിൽ ഞാൻ ചോദിച്ചപ്പോൾ, ഏട്ടനെന്റെ വയറിൽ ചുറ്റിപിടിച്ചുകൊണ്ട് ഏട്ടന്റെ നെഞ്ചിലേക്ക് അടുപ്പിച്ചു.

“പ്രാർത്ഥനാ...”

“മുത്തശ്ശിയെ കാണാൻ തറവാട്ടിലേക്ക് വന്നപ്പോ, അവരിങ്ങോട്ട് കൂടി വന്നു എന്നുള്ളു. അല്ലാതെ കല്യാണത്തിന്റെ മുന്നൊരുക്കമൊന്നുമല്ലെടി പെണ്ണെ!”

“സത്യം?!” ഏട്ടന്റെ കണ്ണിലേക്ക് നോക്കിയപ്പോ ആ കരിനീല കണ്ണുകളിൽ ഞാനെന്റെ ലോകം ചുരുങ്ങിപോകുന്നത് തിരിച്ചറിഞ്ഞു.

“എന്റെ പൊന്നു മോളല്ലേ… പ്രാർത്ഥന നീ, നിന്നെ

💬 Comments

View all comments