0%

Chapter Title : ഹൃദയം [M.D.V]

Author : കൊമ്പൻ Read All Parts 1.4K

വെളുത്ത സിൽക്ക് കൊണ്ടുള്ള ക്യൂടെക്സ്ഉം ഞാൻ കയ്യിൽ തേച്ചു. കണ്ണെഴുതികൊണ്ട് ഞാൻ മുടി വിരിച്ചുപിന്നിലേക്കിട്ടു. Star Crossed Ultra Matte Lipstick ഞാൻ പതിയെ ചുവപ്പിച്ചു. കണ്ണാടിയിൽ നോക്കി ചുംബിക്കുന്ന പോലെയാക്കി ഞാൻ കണ്ണ് മിടിച്ചു. ഒരുങ്ങിയത് മതിയോ? ഇനിയെന്തെലും ഉണ്ടോ ? കണ്ണാടിയിൽ എത്ര നോക്കിയിട്ടും എത്ര ഒരുങ്ങിയിട്ടും എനിക്ക് മതിവരുന്നുണ്ടായിരില്ല. ഇങ്ങനെ ഒരു പൊട്ടിപ്പെണ്ണ്! ആ സമയം അമ്മയും പുറത്തേക്ക് പോകാനായി ഒരുങ്ങി സോഫയിൽ വെയ്റ്റ് ചെയ്യുകയായിരുന്നു. അച്ഛൻ ആകെയുള്ള ഒഴിവു ദിവസമയത് കൊണ്ട് പതിവുപോലെ ക്ലബ്ബിലേക്ക് പോയിരുന്നു.

“അമ്മെയങ്ങോട്ടേക്കാ…?!!”

“നീപോകുന്ന ഇടത്തേക്ക് തന്നെ?!”

“സത്യം!!!!”

“ആഹ്!!”

“ലവ് യു അമ്മ!”

“ഞാൻ എന്റെ ഫ്രണ്ടിന്റെ വെഡിങ് നു പോകുമ്പോ ഈ ഡ്രെസ്സിടാൻ നിന്നോട് പറഞ്ഞപ്പോൾ പറ്റില്ലെന്ന് പറഞ്ഞിട്ട് ജീൻസും ടോപ്പും ഇട്ടിട്ടു, ഇപ്പൊ എന്തെ ഇതിടാൻ ?”

“പറഞ്ഞോ! കണക്കായിപ്പോയി, വാ അമ്മെ, വൈകി.”അമ്മയുടെ കവിളിൽ പിച്ചികൊണ്ട് ഞാൻ കൊഞ്ചി.

“ഉം, ഞാനൊന്നും അറിയ്യുന്നില്ലെന്നു വിചാരിക്കണ്ട!”

“എന്താ ?” ചെറിയൊരു ഉൾകിടിലമെന്ന ബാധിക്കുമ്പോഴും ഞാനത് അറിയാതിരിക്കാൻ പരമാവധി കണ്ണ് വെട്ടിച്ചു.

“നടക്ക് കുട്ടി.”

അമ്മ കാറിലേക്ക് കയറി, ഞാനും കൂടെ കയറി. ഏട്ടനോട് പറയണോ വേണ്ട, സർപ്രൈസ് ആവട്ടേയെന്നു ഞാനുമോർത്തു.
വീടെത്തും വരെ കാർ സ്റ്റീരിയോയിൽ റേഡിയോ ഓണായിരുന്നു. പുറത്തു ചെറിയ മഴക്കോളുണ്ട്. ഇന്നെന്താണാവോ പതിവില്ലാതെ മഴ പെയ്യുമോ! പതിവില്ലാത്ത പലതും സംഭവിക്കയല്ലേ. ആഹ് എനിക്ക് മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.

ഞാൻ ആ വല്യ മുറ്റത്തേക്ക് വണ്ടിയൊതക്കുമ്പോ മൂന്നാലു കാർ ആ വീടിന്റെ മുന്നിലുണ്ടായിരുന്നു. എനിക്കെന്താണ് സംഭവമെന്ന് മനസിലായില്ല. പെട്ടന്നുള്ള ഞെട്ടലിൽ ഞാൻ

💬 Comments

View all comments