Chapter Title : ഹൃദയം [M.D.V]
നേരം സംസാരിച്ചിരുന്നു.
അമ്മായി മാരെല്ലാം, എന്റെ ചെക്കനെ നോക്കുന്നത് എനിക്കത്ര പിടിച്ചില്ല. അവരുടെ മകൾക്ക് എന്റെയെട്ടനെ ആലോചിക്കാൻ ആവണമീ നോട്ടം, തരില്ല ഞാനെന്റെ ചെക്കനെ…….
അവിടെ ഒരല്പം ചൂട് കൂടിയപ്പോൾ ഞങ്ങൾ പുല്ലു പായ വിരിച്ചു കൊണ്ട് ചീട്ടു കളിക്കുകയായിരുന്നു. ഏട്ടനോട് ജമ്മുവിലെ വിശേഷമൊക്കെ രഞ്ജിത്ത് ചോദിക്കുന്നുണ്ട്, അവനു ട്രിപ്പ് പോകാൻ താല്പര്യമുള്ള ആളാണ്. എനിക്ക് ചീട്ടുകളി വശമില്ലാത്ത കൊണ്ട് ഞാനേട്ടന്റെമടിയിൽ കിടന്നുകൊണ്ട് ഏട്ടന്റെ ഇടതൂർന്ന താടിയിൽ വിരലോടോച്ചുകൊണ്ടിരുന്നു.
അമ്മയും അമ്മായിയും താഴെയാകണം, 4 മണിക്ക് അമ്മയ്ക്ക് ഹോസ്പിറ്റലിൽ പോകണമെന്ന് പറഞ്ഞിരുന്നു. ഞാൻ ഏട്ടനെ കവിളിൽ തൊണ്ടുമ്പോ, ചീട്ടുകളിയിൽ നിന്നുമേട്ടൻ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
എന്താന്ന് എന്നോട് കണ്ണുകൊണ്ട് ചോദിക്കുമ്പോ ഞാനും പതിയെ ചിരിച്ചുകൊണ്ട് കൊഞ്ചി. എനിക്കെന്റെ പ്രിയനെയും കൊണ്ട് ഞാനുമവനുമുള്ള ഏതെങ്കിലും മായാലോകത്തേക്ക് ചെല്ലാൻ കൊതിയായി. “നാളെ ക്‌ളാസില്ലേ?” “ഉം….” “ലഞ്ച് ടൈം ലു ഞാൻ വരാം…..” “ഉം.” എന്റെ കനവിൽ ഞാനൊരു കൈകൊട്ടി ചിരി ചിരിച്ചു. നാണം മുഖത്ത് പൊതിയുമ്പൊ എനിക്കെന്നോട് തന്നെ അസൂയതോന്നി.
******************
പിന്നീടുള്ള ദിവസങ്ങളിൽ മിക്കപ്പോഴും ഞാനുമേട്ടനും ലഞ്ച് കഴിക്കാൻ ഒന്നിച്ചു കൂടുമായിരുന്നു. ഏട്ടന്റെ ബൈക്കിൽ കെട്ടിപിടിച്ചിരുന്നുകൊണ്ട് കൊച്ചിയിൽ വെയിലത്ത് കറങ്ങുമ്പോ നിഖിൽ പലപ്പോഴും എന്നെ കണ്ടിരുന്നു. അവനെ കുറിച്ച് ഞാൻ പിന്നീടൊരിക്കലും ആലോചിക്കാൻ നിന്നില്ല. അവൻ കുറെ നാൾ പിറകെ നടന്നപ്പോൾ കരുണകൊണ്ടു ഞാൻ “YES” പറഞ്ഞതാണ്, അതും നിഷാരയും മിഥുനയും സപ്പോർട്ട് ചെയ്തോണ്ട്, അല്ലാതെ പ്രത്യേകിച്ചൊന്നും എനിക്കന്നുമിന്നും അവനോടു തോന്നിയിരുന്നില്ല. പ്രണയം എന്ന് പറയുന്ന മോഹം ഒരിക്കലും കരുണയിലോ സാന്ത്വനിപ്പിക്കാനോ തോന്നരുത്. അതുള്ളിൽ നമ്മളെ അങ്ങ് ചുറ്റിക്കണം. ഇപ്പൊ
💬 Comments
View all comments