0%

Chapter Title : ഹൃദയം [M.D.V]

Author : കൊമ്പൻ Read All Parts 1.4K

ഈ നിമിഷം ഞാനതിന്റെ ഇന്റസ്‌നിറ്റി ശെരിക്കുമറിയുന്നുണ്ട്. ഒപ്പം അമ്മയും അച്ഛനുമറിയാതെ ഇത്രയുമൊക്കെ ഒപ്പിച്ചു അവരുടെ മുന്നിൽ ഞെളിഞ്ഞിരിക്കുമ്പോ കിട്ടുന്ന ആ ത്രിൽ! അതല്ലേ ശെരിക്കും അടിപൊളി.

അങ്ങനെ ഏട്ടൻ പോകുന്നതിനു മൂന്നു ദിവസം മുൻപ് വീട്ടിലേക്ക് വന്നു. ലഞ്ച് കഴിക്കാൻ. അച്ഛനും ഏട്ടനും കൂടെ കാര്യമായ ചർച്ചയിലാണ്. ഞാനും അമ്മയും അടുക്കളയും ചിക്കനും മീനും വറുക്കലും പൊരിക്കലും എല്ലാമുണ്ട്. മനസ്സിൽ കെട്യോനെ വിരുന്നു കൊടുക്കാൻ കൊതിക്കുന്ന വീട്ടമ്മയുടെ മനമെന്തെന്നു ഞാനറിയുകയായിരുന്നു. ആ വികാരമെന്നേ തൊട്ടുണർത്തികൊണ്ട് ഞാൻ ഓരോന്നായി പ്ളേറ്റിലേക്ക് വിളമ്പിയെന്റെ ഏട്ടനെ നോക്കി.
ഏട്ടന്റെ കണ്ണിലുണ്ടായിരുന്നു. എന്നെ ഇങ്ങനെ നോക്കല്ലേ പെണ്ണെ എന്ന ഭാവം. നാണിച്ചു നാണിച്ചു എന്നെ ഞാൻ തന്നെ പുതുപ്പെണ്ണായി ഒരുക്കുന്ന ഈ നിമിഷം എന്റെ നെഞ്ചിൽ നിറക്കുന്ന സന്തോഷം എത്രയെന്നു ആരെങ്കിലും അറിയുന്നുണ്ടോ? മാജിക്! ദി റിയൽ മാജിക്, ദാറ്റ് ഈസ് ലവ്.

ഊണ് കഴിച്ച ശേഷം അച്ഛൻ, എന്റെ വെസ്പായും എടുത്തുകൊണ്ട് പുറത്തേക്കിറങ്ങി. അമ്മ ഹാളിൽ ലാപ്ടോപ്പിൽ ഒരു മീറ്റിംഗ് ലായിരുന്നു, ഞാനാ തക്കത്തിന് വേഗം ഏട്ടന്റെ കൈപിടിച്ചുകൊണ്ട് മുകളിലേക്ക് നടന്നു.

ബാൽക്കണിയിൽ നിന്ന് ഞാൻ ഏട്ടന്റെ കൈപിടിച്ചുകൊണ്ട് ചോദിച്ചു.

“ചിക്കൻ കറി നന്നായിട്ടുണ്ടോ?”

“നന്നായിട്ടുണ്ട് പ്രാർത്ഥനാ ...” എട്ടനെന്റെ കൈത്തണ്ടയിൽ വിരലോടിച്ചു. ഞാൻ കഴുത്തുചരിച്ചുകൊണ്ട് മൂളി.

“മൂന്നു ദിവസം കഴിഞ്ഞാൽ ഞാൻ പോവാ…..”

ഞാൻ വേഗം ഏട്ടന്റെ ചുണ്ടിൽ എന്റെ വിരൽ വെച്ചു.
“കാത്തിരിക്കും ഞാൻ…...”

“കരയുമോ ?”

“രസമല്ലേ കരയാൻ …...”

“എന്റെ പെണ്ണെ….” എട്ടനെന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് എന്നെ പുണർന്നതും എന്റെ കണ്ണിൽ നിന്നും ആ

💬 Comments

View all comments