Chapter Title : ഹൃദയം [M.D.V]
നിമിഷം ഒഴുകി. പക്ഷെ ചുണ്ടിൽ ഏറ്റവും മനോഹരമായി ഞാൻ ചിരിച്ചുകൊണ്ട് എന്റെ ഏട്ടനെ ഞാൻ ചുറ്റിപിടിച്ചു.
“ഏട്ടാ …..”
ജീവന്റെ ഉള്ളിലേക്ക് നിറയുന്ന അനുരാഗം ഞാനീ നിമിഷം എന്റെ ഏട്ടന്റെ സ്വന്തം ആവാൻ കൊതിച്ചുകൊണ്ട് ഏട്ടന്റെ നെഞ്ചിൽ ഞാൻ മുത്തമിട്ടു. “ഇത്തവണ ഇച്ചിരി കൂടെ ഉള്ളിലോട്ടു ആണ്, വിളിക്കാൻ പറ്റുമോന്നൊക്കെ കണ്ടറിയണം. പേടിപ്പിക്കാൻ പറഞ്ഞതല്ല.”
“ഏട്ടാ …..” ഞാൻ എന്റെ സൈഡ് ടേബിളിൽ വലിപ്പ് വലിച്ചുകൊണ്ട് അതിൽ നിന്നും മഞ്ഞ ചരട് ഏട്ടന്റെ കൈയിലേക്ക് കൊടുത്തു. കണ്ണിൽ നിന്നും കണ്ണീരു നിർത്താതെ ഒഴുകിക്കൊണ്ടിരുന്നു.
“ഇതെന്റെ കഴുത്തിൽ കെട്ടാൻ വേണ്ടി, ഏട്ടന്റെ ജീവൻ എന്നും ഞാൻ പ്രാർഥിക്കും….”
“സുകൃതമാണ് പ്രാർഥനാ നീ….” ഏട്ടൻ ആ താലി വാങ്ങിച്ചുകൊണ്ട് പോക്കറ്റിലേക്കിട്ടു.
“തിരിച്ചു വരും!”
“നമുക്കൊന്നിച്ചു ബുള്ളറ്റിൽ ലെ ലഡാക്കിൽ പോണം!”
“പോകാം…..”
“ഞാനിറങ്ങട്ടെ….”
“ഉം.”
“കണ്ണ് തുടക്കെന്റെ മോളെ..” ഏട്ടൻ തന്നെ എന്റെ മിഴികളിൽ നിന്നുമുതിർന്ന പ്രേമതീർത്ഥം തുടച്ചെടുത്തു.
ഏട്ടൻ എന്നെ ചുറ്റിപിടിച്ചുകൊണ്ട് സ്റ്റെപ് ഇറങ്ങുമ്പോ അമ്മ ഞങ്ങളിരുവരെയും നോക്കുന്നുണ്ടായിരുന്നു. ഞാൻ അമ്മയെ കണ്ണിറുക്കി കാണിച്ചപ്പോൾ അമ്മയെന്നെ ചെറിയ കലിപ്പോടെ നോക്കി. എന്താണ് ഞാൻ കണ്ണോണ്ട് ചോദിച്ചപ്പോഴും അമ്മയൊന്നും മിണ്ടിയില്ല.
“അച്ഛൻ എവിടെ അമ്മെ?”
“ഇപ്പൊ പുറത്തുപോയി, നീ ഇറങ്ങുവാണോ ?”
“ആ അമ്മെ, സീനിയർ കമാൻഡർ നെ ഒന്ന് കാണാൻ ഉണ്ട്, അദ്ദേഹം ടൗണിലുണ്ട്. ”
“ശെരി അച്ഛനോട് ഞാൻ പറയാം. വെള്ളിയാഴ്ചയല്ലേ ട്രെയിൻ, ഞാൻ വരാം മോനെ.”
അമ്മ കാൺകെ ഏട്ടന്റെ കവിളിൽ ഞാനൊരു മുത്തം കൂടെ കൊടുത്തപ്പോൾ അമ്മയ്ക്ക് മനസ്സിൽ എന്തോ തോന്നിയിട്ടുടെങ്കിൽ അതുറപ്പിക്കാൻ വേണ്ടി
💬 Comments
View all comments