0%

Chapter Title : ഹൃദയം [M.D.V]

Author : കൊമ്പൻ Read All Parts 1.4K

അങ്ങനെ ചെയ്യാൻ എന്റെ മനതാരിലെ കുറുമ്പി അന്നേരം അതുപോലെ ചെയ്തു. കാലമാകുന്ന തോണി കരയെ തൊടുന്ന നിമിഷം എന്റെ ഏട്ടൻ എന്റെ കഴുത്തിൽ ആ താലി ചാർത്തുമെന്ന പ്രതീക്ഷയിൽ ഞാൻ ഏട്ടനെ നോക്കി നിന്നു. ബുള്ളറ്റിന്റെ കിക്കർ അടിച്ചുകൊണ്ട് ഏട്ടൻ എന്നോട് തലയാട്ടിയപ്പോൾ ഞാൻ തലയാട്ടി. കണ്ണിലൂടെ വെള്ളം ഒഴുകുമ്പോ ദാവണിയുടെ തുമ്പുകൊണ്ടു ഞാൻ തുടച്ചുകൊണ്ട്, മുകളിലേക്ക് ഓടി.

അമ്മയ്ക്കെന്തെങ്കിലും മനസ്സിലാകുമോ എന്ന് കഴിയാതെ നാൻ പൊട്ടി പൊട്ടി കരഞ്ഞു. ആ നിമിഷം എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായി ഞാൻ അനുഭവിച്ച നീറ്റൽ, അതിന്റെ വ്യാപ്തിയറിയാൻ വേണ്ടിയെങ്കിലും ഒരയറിയാം ജന്മം എന്റെ എന്റെ ഏട്ടന്റെ നെഞ്ചിൽ കിടന്നുകൊണ്ട് ഞാൻ ഏട്ടന്റെ പെണ്ണായിട്ട് കൊഞ്ചികരഞ്ഞുകൊണ്ട് ചുണ്ടും നാവും ചേർന്ന് കിടക്കണം.
കാലങ്ങൾകഴിയുമ്പോ ഞാനും എന്റെ ഏട്ടനും പിന്നെ പിള്ളേരും.
അമ്മ വിളിച്ച ശേഷം വാതിൽ ഞാൻ തുറന്നു. എന്തോ പെട്ടന്ന് സങ്കടം വന്നെന്നു മാത്രം ഞാൻ പറഞ്ഞു. അമ്മ എന്നെ കെട്ടിപ്പിടിച്ചപ്പോൾ എനിക്കറിയില്ല, ഞാൻ…..വിരഹത്തിന്റെ വേദനയിലും ഞാൻ നീറി. വെള്ളിയാഴ്ച യാത്രയയക്കാൻ ഞാൻ അമ്മയുടെയൊപ്പം പോയാൽ, ചിലപ്പോ തകർന്നു പോകും. ഏട്ടനുമത് ആഗ്രഹിക്കുന്നുണ്ടാകില്ല. ഇരുവർക്കും ഇനി കരയാൻ വയ്യ. എന്തിനാ കരയുന്നെ …..തമ്മിൽ ഇനിയും കാണുമെന്ന തെളിവാർന്ന മോഹങ്ങൾ കൈപ്പിടിയിൽ ഞാൻ ചുരുട്ടിപിടിച്ചുകൊണ്ട് എന്റെ പ്രാണനെ ഓർത്തു ഞാനൊരു നിമിഷവും കഴിയും……..അതെന്റെ ഹൃദയത്തിൽ തോരാത്ത മഴപോലെ പെയ്തിറങ്ങും…...

(ശുഭം)

💬 Comments

View all comments