Chapter Title : ഹൃദയം [M.D.V]
ഏട്ടൻ വീണ്ടും ചിരിച്ചുകൊണ്ട് എന്റെ കവിളിൽ ഇരു വിരലമർത്തി പിടിച്ചു വലിച്ചപ്പോൾ “ആഹ് വേദനിക്കുന്നു ഏട്ടാ….”
പക്ഷെ അപ്പോഴും പിടിതരാത്ത എന്റെയെട്ടന്റെ മനസ്സിൽ എന്ത് മോഹമാണ്, ഇങ്ങനെ പൊട്ടിത്തെറിക്കാനും മാത്രം! കണ്ടുപിടിക്കണം. ഉം. ഏട്ടന്റെ കരിനീല കണ്ണിലേക്കു നോക്കുമ്പോ എന്തേലുമത് പറയാൻ ശ്രമിക്കുന്നുണ്ടോ? ഞാനിത്രയും കാലമിനി അത് മനസിലാക്കാഞ്ഞിട്ടാണോ?!
“കഴിക്കണ്ടേ എന്റെ പൊന്നുമോൾക്ക്…”
“വാരിത്തരുമോ…?!”
“വാ…”
ഓരോ ഉരുളയാക്കി ചോറ് വാരിത്തരുമ്പോ എന്റെ ഏട്ടന്റെ മീശയിലേക്ക് ഞാൻ നോക്കി, ആദ്യമിതു വളരാതെ ഇരുന്നപ്പോൾ കരികൊണ്ട് എഴുതിയ ചെക്കൻ! ഇപ്പൊ ദേ കട്ടിമീശയും, താടിയുമൊക്കെയുണ്ട്. ഇയാൾക്ക് സത്യതില് ഹേമ ആന്റീടെ മോളോട് പ്രേമം കാണുമോ?! അതോ അതൊക്കെ എന്റെ പൊട്ട ബുദ്ദിയുടെ തോന്നൽ ആണോ?! ചോദിക്കാനും തോന്നുന്നില്ല…
അതാന്താണവോ, ഏട്ടനോട് എനിക്കൊന്നും ചോദിയ്ക്കാൻ കഴിയാത്തെ! ആണെന്ന് പറഞ്ഞാലിപ്പോ എന്താ കുഴപ്പം?! കരയുമോ ഞാൻ?! പറ….. പറ പെണ്ണെ?! ഞാനെന്നോടുതന്നെ രണ്ടുമൂന്നവർത്തി ചോദിച്ചു.
ഏട്ടൻ അവരുടെ വീട്ടിൽ നിന്നാണ് കോളേജ് പഠനം പൂർത്തിയാക്കിയതൊക്കെ. ആ നാല് വർഷം ഞങ്ങൾ തമ്മിൽ ഇച്ചിരി അകലം കൂടിയെന്നതൊക്കെ സത്യമാണ്. എന്നാലും…
ഏട്ടനോട് അങ്ങനെ ഞാൻ എടുത്തടിച്ചപോലെ പറയേണ്ടിയിരുന്നില്ല, എന്തൊക്കെ ഇരുന്നാലും അച്ഛന്റെ ആദ്യ ഭാര്യയിൽ ഉള്ള മകൻ അല്ലെ ഏട്ടൻ…. എന്റെ സ്വന്തം കൂടെപ്പിറപ്പെന്നു പറയാൻ ആകെ ഭൂമിയിൽ ഉള്ള എന്റെ സുന്ദരകുട്ടൻ. ശെരിയാണ്. ഏട്ടന്റെ അത്ര നിറമെനിക്കില്ല, അതിൽ പണ്ടൊക്കെ ആളോടെനിക്ക് ദേഷ്യവും അസൂയയുമൊക്കെ ഉണ്ടായിരുന്നു, പ്രായത്തിന്റെ പക്വത കുറവ് കൊണ്ടായിരിക്കും. എന്നിരുന്നാലും, ഇപ്പോളെനിക്ക് അങ്ങനെ യാതൊന്നുമില്ല. മാത്രമല്ല ഏട്ടനോട് അകമഴിഞ്ഞ ആരാധനയും ഉണ്ട്. തൊട്ടിപ്പറുത്ത വീട്ടിലെ ജഹനാര എന്ന മൊഞ്ചത്തി
💬 Comments
View all comments