Chapter Title : ഹൃദയം [M.D.V]
“അമ്മ അറിഞ്ഞാൽ….?!!”
“അറിയില്ല….”
“വേണ്ട പ്രാർത്ഥനാ…..”
“പ്ലീസ്… ഞാനിതിനുമുൻപ് ഏട്ടനോടെന്തെലും ആവശ്യപ്പെട്ടിട്ടുണ്ടോ..?!”
“വേണ്ട പ്രാർത്ഥന, നിന്റെ കുസൃതിതരം ഒക്കെ മാറ്റാൻ ആയില്ലേ പെണ്ണെ..?!”
“എനിക്ക് ഏട്ടനും ഏട്ടന് ഞാനും മാത്ര ല്ലേ ഉള്ളു….” ഇത്തവണ ഞാനെന്റെ മുഖം ശെരിക്കും കൊഞ്ചുന്നപോലെ ഏട്ടനെയൊരു നോട്ടം നോക്കി. അതിൽ വീഴുമെന്നെനിക്കാറിയാമായിരുന്നു.
“ശെരി ശെരി. അമ്മ രാവിലെ വരും മുന്നേ ഞാൻ പൊയ്ക്കൊള്ളാം…നേരമെത്രയായി നോക്കിയേ …?” സത്യത്തിൽ പോകണം എന്ന് പറയുമ്പോഴും ഏട്ടന്റെ മുഖത്തുണ്ടായിരുന്നു, ഇന്ന് രാത്രി അമ്മയും അച്ഛനും ഇല്ലാഞ്ഞിട്ടും, കിടക്കാൻ ഞാനെന്തേ വിളിക്കാത്തെ എന്നഭാവം, അല്ലാതെമറ്റൊന്നും അല്ല കേട്ടോ...
“11 ആവുന്നു….”
“ശെരി നീ കിടന്നോ… ഞാൻ നീയുറങ്ങുന്ന ഭംഗിയും നോക്കിയിങ്ങനെ ഇരിക്കാം…”
“അയ്യടാ അങ്ങനെയിപ്പോ ഭംഗി നോക്കിയിരിക്കണ്ട, വാ വന്നു എന്റെ കൂടെ കിടക്ക്…”
“ഞാൻ വെക്കേഷന് മാത്രം വരുമ്പോ, എത്ര വട്ടം നീയുറങ്ങിക്കഴിഞ്ഞിട്ട് ഞാനീ മുറിയിൽ വന്നിരുന്നിട്ടുണ്ടെന്നറിയാമോ…ഈ ഫാനിന്റെ കാറ്റുകൊണ്ട് നിന്റെ മുടിയിങ്ങനെ ചെറുതായിട്ട് ഇളകും, അത് ഞാനിടക്ക് കസോൾ ലു ഡ്യൂട്ടിക്ക് പോയപ്പോ ഏതാണ്ട് പുലരുമ്പോഴോക്കെ ചൂട് കട്ടൻ ചായ കുടിച്ചുകൊണ്ട് ഓർത്തിരുന്നു, ആ തണുപ്പിൽ ചെറിയ കാറ്റിൽ പുല്ലുകൾ ഇങ്ങനെ ഇളകും, അന്നേരമെനിക്ക് നിന്റെ മുടിയുടെ കാര്യം ഓർമ്മവരും…..”
അത്രയും ഫീൽ ചെയ്തു ആദ്യമായിട്ടാണ് ഏട്ടൻ എന്തേലുമെന്റെയടുത്തു പറയുന്നത്, അതിനാലാകണം എന്റെ ഉള്ളു പിടയുന്നപോലെ എനിക്കുതോന്നിയതും….
“നീയെന്തിനാ മുടിയുടെ അറ്റതൊക്കെ ഇങ്ങനെ ബ്ലു കളർ ചെയ്തേക്കുന്നെ….”
“ക്യൂട്ട് അല്ലെ…”
“ഉം…”
“ഞാൻ എന്റെ ഈ മേക്കോവർ ചേഞ്ച് വാട്സാപ്പ് ചെയ്തിരുന്നതല്ലേ, അന്നേരം നന്നായിട്ടുണ്ട് എന്ന് പറഞ്ഞിട്ട്….”
“അയ്യോ സത്യായിട്ടും, ക്യൂട്ട് ആണ് പ്രാർത്ഥന…”
💬 Comments
View all comments