0%

Chapter Title : ഹൃദയം [M.D.V]

Author : കൊമ്പൻ Read All Parts 1.4K

“ഞാൻ ഏട്ടന്റെ അത്രേം നിറമൊന്നും ഇല്ലലോ….”

“ദേ, തുടങ്ങി… നിനക്കിപ്പോഴും ഈ ഫീലിംഗ് ഉണ്ടോ… എന്നെക്കാളും അതില്ല ഇതില്ല എന്ന് പറഞ്ഞോണ്ട്, അമ്മയോട് വാശിപിടിക്കുമ്പോ, അമ്മ എന്നെ നിന്നിൽ നിന്ന് അകറ്റാൻ ആണ് നോക്കുക… നിനക്കിതിനിയും മനസിലായില്ലേ… പിന്നെ ഞാനൊരിക്കലും നമ്മടെ അമ്മയെ കുറ്റം പറയില്ല, അമ്മ നിന്റെ നല്ലതിനു വേണ്ടിയല്ലെ…”

“ഏട്ടനെ എന്നിൽ നിന്നും അകറ്റിയിട്ട് കിട്ടുന്ന, നല്ലതൊന്നുമെനിക്ക് വേണ്ട…വേണ്ടാ…” ഞാൻ നീട്ടിയൊന്നു പറഞ്ഞവസാനിപ്പിക്കുന്നതിന്റെയൊപ്പം കണ്ണിറുക്കുന്നതും പതിവാണ്. എട്ടനത് പണ്ടേ ഇഷ്ടവുമാണ്.

“ശ്രുതി ചേച്ചിക്ക് സുഖാണോ…”

“നീ അവളെ വിളിക്കാറൊന്നുമില്ലേ അപ്പൊ.”
അത് കേട്ടപ്പോ ഞാൻ ശെരിക്കുമോന്നു ചമ്മി, അങ്കമാലിയിലേക്ക് അധികം ദൂരമൊന്നുമില്ലെങ്കിലും ഞാനങ്ങോട്ടക്കധികം പോകാറില്ല, പെട്ടന്നെന്തേട്ടനോട് പറയണമെന്നറിയാതെ ഞാൻ ഏട്ടനെ തന്നെ ഒന്നുടെ നോക്കി.

“ഞാൻ വന്നിട്ട് 3 ദിവസമായിട്ടും, നീയൊന്നു വന്നു കാണാത്തത് കൊണ്ടല്ലേ, ഞാൻ തന്നെ നിന്റെ ഫ്രെണ്ട്സ് കൂടുന്ന കാശി ആർട് കഫേയിലേക്ക് വന്നത്. പക്ഷെ അപ്പൊ അവിടെ…”

“അച്ഛന്റെയൊപ്പം വരണം എന്ന് വിചാരിച്ചു. അപ്പോഴാണ്, നിഖിലിന്റെയൊപ്പം ഉടക്കിയത്, പിന്നെ അതിന്റെ മൂഡ് ഓഫ് ആയിരുന്നു, അത് സോൾവ് ചെയ്യാൻ പോയപ്പോഴാണ്, വീണ്ടും…Anyway That’s over, ഏട്ടാ.”

“ഹാ….ഞാനെന്തായാലും, കുറച്ചൂസം കൂടിയേ കാണൂ.. നിയങ്ങോട്ടേക്ക് വരുമോ.”

“വരാം…. ഇനിയെന്തായാലും വരാം.”

“ബുള്ളറ്റ് നീ ഓടിക്കാൻ പഠിച്ചോ…ഇടക്ക് future റൈഡർ എന്നൊക്കെയുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ് ഞാൻ കാണാറുണ്ട്...”

“കുറച്ചു പഠിച്ചു, അനഘയുടെ കാല് പിടിച്ചു അന്ന് കുറച്ചു ദൂരം ഓടിച്ചു.”

“ഇത്തവണ പോകും മുന്നേ, ഞാൻ വാങ്ങിച്ചു തരാം….ഹിമാലയൻ അല്ലെ നിന്റ മനസ്സിൽ…”

“ഉം…വേണ്ടാ, അടുത്ത തവണ മതി.” ഞാനൊരു തമാശക്കാണ്

💬 Comments

View all comments