0%

Chapter Title : ഹൃദയം നിറയെ നീ 💗[ᴊᴀᴄᴋ ꜱᴩᴀʀʀᴏᴡ]

Author : Kambikathakal Read All Parts 575

അടുക്കളേലേക്ക് വിട്ടു......

ഹാളിൽ അച്ഛൻ ഇരുന്ന് പത്രം വായിക്കുന്നുണ്ട്..... നമ്മളെ പിന്നെ പണ്ടേ മൈൻഡ് ഇല്ലാത്തോണ്ട്... ഞാനും നോക്കാൻ പോയില്ല.... ഹും.....

അടുക്കളക്കടുത്തെത്തിയതും ഉള്ളിൽ നിന്ന് ചിരിക്കുന്ന സൗണ്ട് ഒക്കെ കേക്കുന്നുണ്ട്..... വേറാരു എന്റെ മാതാശ്രീയും പിന്നെ ആ പിശാശും കൂടെ നിന്ന് ചിരിക്കുന്നുണ്ട്....... ഇവളെന്ത് കൊരങ്ങോ ചിരിക്കുമ്പോ കാറ്റ് മാത്രം പൊറത്തേക്ക് വരാൻ..... സംശയം ഇല്ലാതില്ല........... ഏഹ് ഇനി ആഹ്‌ണോ.... ആഹ് അതെന്തേലും ആവട്ടെ....... ആദ്യം അവളെ എങ്ങനേലും പൊറത്ത് ചാടിക്കണം....

ശൂ.... ശൂ......

ഞാൻ മെല്ലെ ഏന്തി വലിഞ്ഞ് ഉള്ളിലേക്ക് നോക്കി അവളെ വിളിച്ചു......എവടെ പിശാശ് നോക്കുന്ന് പോലും ഇല്ല.......എന്താപ്പോ ചെയ്യാന്ന് അലോയ്ച്ച് നിക്കുമ്പോഴാ കബോർഡിൽ മഞ്ചാടി ഇരിക്കുന്ന കണ്ടേ.... അതീന്നൊരു കുരു എടുത്ത് കയ്യിൽ പിടിച്ച് ഉരുട്ടി നോക്കി..... ഉം ഇതിൽ ഓള് നോക്കും...... മനസ്സിൽ എല്ലാ കുണ്ടി ദൈവങ്ങളേം ധ്യാനിച്ച് ഓൾടെ കുണ്ടി നോക്കി ഒറ്റ ഏറ്......

ആാാാാ.....

അളിയാ പെട്ട്..... എറിഞ്ഞത് കൊറച്ച് കൂടിപ്പോയോ എന്നൊരു ഡൌട്ട്...... ഒരു പട്ടി മോങ്ങുന്ന സൗണ്ട് അല്ലെ ഇപ്പൊ കേട്ടത്.... സബാഷ്......മുങ്ങാം ഇല്ലേൽ പണി ആവും വിജാരിച്ച് തിരിഞ്ഞില്ല അപ്പോഴേക്കും വന്നു ആഹ് വിളി...

""എന്താടാ എന്റെ കൊച്ചിനെ നീ ചെയ്തേ ""

വേറാര് പോരാളി തന്നെ....... ഏഹ് എന്റെ കൊച്ചോ.... ഞാൻ അല്ലെ ഇവർടെ കൊച്ച്...... ഇനി എന്നെ വല്ല തവിടും കൊടുത്ത് വാങ്ങിയതാണോ ഭഗവാനെ...... സംശയം ഇല്ലാതില്ല......

""എന്താടാ നിന്ന് ആലോജിക്കണേ..... നിനക്കെന്താ വേണ്ടേ...... ""

അമ്മ വീണ്ടും ഒച്ചയിട്ടു....... തള്ള സമ്മയ്ക്കുവേം ഇല്ല.....

"അത് പിന്നെ ചായ.... ""

💬 Comments

View all comments