Chapter Title : ഹൃദയം നിറയെ നീ 💗[ᴊᴀᴄᴋ ꜱᴩᴀʀʀᴏᴡ]
ദേഷ്യത്തോടെ നോക്കുന്നിണ്ട്........"" അമ്മാ ഓടി വാമ്മാ എന്നെ ഇപ്പൊ കൊല്ലും "" എന്ന് കാറി കൂവണമെന്നുണ്ട് എന്നാൽ എനക്ക് കാറാൻ പോയിട്ട് ശ്വാസം വിടാൻ കൂടെ പറ്റുന്നില്ല.....
""എ... ഏഹ്.... എന്താ പൊന്നാ....? ""
പേടി കൊണ്ടാണോ അതോ ഇനി അവള് തല്ലുംന്നൊള്ള കൊണ്ടാണോ {അതന്നെയല്ലേ പേടി എന്ന് എന്റെ മനസ്സ് ചോയ്ക്കിണ്ട് എവടെ കേക്കാൻ } എന്തോ വിക്കി വിക്കി ഞാൻ പറഞ്ഞൊപ്പിച്ചു........ അവള് തല്ലും ഒറപ്പ.....ഒന്നുല്ലേലും ഞാൻ നാല് വയസ്സിന് മൂത്തതല്ലേ....... പിന്നേ അവൾക്കെന്ത് മൂത്തത് കിട്ടിയത് വച്ച് അടിക്കുന്ന മൊതലാ സൂക്ഷിച്ചേ പറ്റു.... അവളെയല്ല എന്നെ.......ഒന്നും വരാണ്ട്
നിനക്കൊന്നും അറിയില്ലല്ലേ.......?
കൊറേ നേരം നോക്കി ദഹിപ്പിച്ച ശേഷം അവൾ ഒന്ന് മൊഴിഞ്ഞു...
നീ എന്താന്ന് പറ ന്നാലല്ലേ മനസ്സിലാവു.....!!
ഹോ ഞാൻ എന്തൊരു അഭിനയാ.......നിഷ്കളങ്കത കണ്ടാൽ രൂപ കൂട്ടിൽ എടുത്ത് വച്ച് നൊവേന ചൊല്ലാൻ തോന്നും........ മിക്കവാറും ഇന്നിവൾ എന്നെ കൂട്ടിൽ ആക്കും..... രൂപക്കൂടല്ലാന്നെ ഉള്ളു.... എന്നിട്ട് അടിയിൽ എന്റെ ചിരിച്ചോണ്ട് നിക്കണ ഒരു ഫോട്ടോയും രണ്ട് മെഴുകുതിരീം....
ഞാൻ അവളോട് വിനയത്തോടെ ചോദിച്ചക്കൊണ്ടോ എന്തോ അവൾ ഒന്നയഞ്ഞ മട്ടുണ്ട്....... എന്നിട്ട് എന്നെ വീണ്ടും ഒരു നോട്ടം നോക്കി..... നീ തീർന്നെടാ ന്ന് ആഹ്‌ണോ ആഹ് നോട്ടത്തിന്റെ അർത്ഥം എന്ന് എനിക്ക് മനസ്സിലാവായ്ക ഇല്ലാതില്ല....... എന്നിട്ട് പൊറകിൽ വച്ചിരുന്ന കയ്യിൽ ഒണ്ടാർന്ന സാനം എന്റെ നേർക്ക് ഒറ്റ ഏറ്....... ദൈവമെ ബോംബ് ഒന്നും ആവല്ലേന്ന് എന്റെ മനസ്സ് കാറി കൂവിന്നിണ്ടാർന്നു...
എന്റെ നേർക്ക് അവളെറിഞ്ഞ സാനം എന്റെ നെറ്റിക്ക് തന്നെ കറക്റ്റ് കൊണ്ടു........ന്നിട്ട്
💬 Comments
View all comments