0%

Chapter Title : ഹൃദയം തിരഞ്ഞ സ്വപ്നങ്ങൾ 1 [സ്പൾബർ]

Author : Spulber Read All Parts 7.1K

സ്റ്റേഷനിൽ ഏൽപിക്കാം.. ഇത്തരം ഞരമ്പൻമാരെ പോലീസ്കാർക്ക് ഭയങ്കര ഇഷ്ടാ… ബാക്കി അവര് നോക്കിക്കോളും… “”..

തൊട്ടടുത്ത സീറ്റിലിരുന്ന ഒരു മാന്യൻ പറഞ്ഞു..

“” വേണ്ട… എന്നെ ഉപദ്രവിച്ചതിന് ഞാനവന് കൊടുത്തിട്ടുണ്ട്… എന്നെ ഇവിടെയൊന്ന് ഇറക്കിത്തന്നാ മതി… ഞാനോട്ടോക്ക് പൊയ്ക്കോളാം…””..

ശോഭ കണ്ടക്ടറോട് പറഞ്ഞു.. പിന്നെ താൻ അടിച്ചവനെ ഒന്ന് നോക്കി.. അവൻ ഒന്നും മിണ്ടാതെ നിൽക്കുകയാണ്… പക്ഷേ അവന്റെ മുഖത്തൊരു പക ശോഭ കണ്ടു.. അവനെ പുച്ഛത്തോടെയൊന്ന് നോക്കി ശോഭ ബസിൽ നിന്നിറങ്ങി..

✍️..

ദേവസ്വം ഓഫീസിലെ ക്ലാർക്കായിരുന്ന

സുരേന്ദ്രന്റെ ഭാര്യയാണ് ശോഭ.. സർവീസിലിരിക്കെ സുരേന്ദ്രന്റെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് അവിടെ  ആശ്രിത നിയമനം കിട്ടിയത് ശോഭക്കാണ്.. സുരേന്ദ്രൻ മരിച്ചിട്ടിപ്പോ മൂന്ന് വർഷമായി.. മുപ്പത്തഞ്ച് വയസുള്ള ശോഭക്ക് കുട്ടികളില്ല.. സുരേന്ദ്രൻ മരിച്ചതിന് ശേഷവും അയാളുടെ വീട്ടിൽ തന്നെയാണ് ശോഭ.. ആശ്രിത നിയമനത്തിന് വേണ്ടി അയാളുടെ രണ്ട് സഹോദരങ്ങൾ വലിയ പ്രശ്നമുണ്ടാക്കിയെങ്കിലും,

വീട്ടിലുള്ള പ്രായമായ അഛനേയും,അമ്മയേയും ശോഭ നോക്കണം എന്ന ഉറപ്പിൽ ആ ജോലി അവൾക്ക് കൊടുക്കുകയായിരുന്നു..അതോടെ സഹോദരങ്ങൾ അഛനേയും അമ്മയേയും ശോഭയെ ഏൽപ്പിച്ച് തടി തപ്പി..ഇപ്പോൾ അമ്മായച്ചന്റേയും,അമ്മായമ്മയുടേയും സംരക്ഷണ ശോഭയുടെ ചുമതലയാണ്..അതവൾ ഭംഗിയായി നിറവേറ്റുന്നുമുണ്ട്..ഇടക്കവൾ സ്വന്തം വീട്ടിലൊന്ന് പോയി വരും..അവിടെയും അവൾക്ക് അഛനും അമ്മയും ഒരാങ്ങളയുമുണ്ട്..

ഓഫീസിലേക്ക് അധികം ദൂരമൊന്നുമില്ലെങ്കിലും രണ്ട് ബസുകൾ മാറിക്കയറണമെന്നുള്ളത് കൊണ്ട് ജോലി കിട്ടിയപ്പോ തന്നെ ശോഭയൊരു സ്കൂട്ടി വാങ്ങി.. അതിലാണ് ജോലിക്ക് വരവും പോക്കും..ഇന്ന് രാവിലെ നേക്കിയപ്പോ സ്കൂട്ടി പഞ്ചർ..അതാണിന്ന് ബസിൽ പോവാൻ തീരുമാനിച്ചത്..

ശോഭയുടെ ഭർത്താവ് ഒരു പാവം മനുഷ്യനായിരുന്നു.. ശോഭയെ അയാൾ പൊന്ന് പോലെയാണ് നോക്കിയത്..പക്ഷേ ആ ദാമ്പത്യം

💬 Comments

View all comments