0%

Chapter Title : ഹൃദയം തിരഞ്ഞ സ്വപ്നങ്ങൾ 1 [സ്പൾബർ]

Author : Spulber Read All Parts 7.1K

അധികം നീണ്ട് നിന്നില്ല.. വെറും നാല് വർഷമാണ് ശോഭ സുമംഗലിയായിരുന്നത്..

ഇപ്പോൾ ഭർത്താവിന്റെ മരണശേഷം ശോഭ രാവിലെ ജോലിക്ക് പോകും,വൈകുന്നേരം നേരെ വീട്ടിലേക്ക് വരും.. മറ്റൊരു നേരം പോക്കും അവൾക്കില്ല.. വീട്ടിൽ അഛനും അമ്മക്കും ഒപ്പം ഇരിക്കുക എന്നതാണ് ശോഭയുടെ സന്തോഷം..

വീട്ടിലെ ഒരു പണിയും  ശോഭക്ക് ചെയ്യണ്ട.. പ്രായമായെങ്കിലും എല്ലാം അമ്മ ചെയ്യും..അച്ചനും പ്രായമായെങ്കിലും അയാളും വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്യും.. ശോഭയെ സ്വന്തം മോളെപ്പോലെയാണ് അവർ കാണുന്നത്.. മകൻ ഇല്ലാത്ത കുറവ് അവരും ഭർത്താവില്ലാത്ത ദുഖം ശോഭയും മറന്ന് സമാധാനത്തോടെയാണവർ ജീവിക്കുന്നത്..

ജീവിതത്തിലെ ആദ്യാനുഭവമായത് കൊണ്ട് ഇന്ന് ബസിൽ വെച്ചുണ്ടായ സംഭവം ശോഭയെ മാനസികമായി തളർത്തി..ആ ഒരു വിഷമത്തോടെയാണവൾ വൈകുന്നേരം വരെ ഓഫീസിലിരുന്നത്..

മടങ്ങുമ്പോൾ ഓഫീസിന് മുന്നിൽ നിന്ന് തന്നെ ഒരോട്ടോ വിളിച്ചാണവൾ വീട്ടിലേക്ക് പോയത്.. ഓട്ടോ സ്റ്റാർട്ടാവുമ്പോ തന്നെ എതിർവശത്ത് നിന്ന് ഒരു ബൈക്ക് സ്റ്റാർട്ടാവുന്നത് അവൾ കാര്യമായി ശ്രദ്ധിച്ചില്ലെങ്കിലും, കുറച്ച് ദൂരം പോയപ്പോ ആ ബൈക്ക് പിന്നിൽ തന്നെയുണ്ടെന്ന് അവൾക്ക് മനസിലായി.. ഹെൽമെറ്റ് വെച്ചിരുന്നത് കൊണ്ട് അതാരാണെന്ന് മനസിലായില്ല.. വീട്ടിലേക്ക് തിരിയുന്ന വഴിയിലേക്കെത്തിട്ടും ആ ബൈക്ക് പിന്നിൽ തന്നെയുണ്ടെന്നറിഞ്ഞ ശോഭക്ക് ചെറുതായി പേടി തോന്നി.. അയാൾ തന്നെ പിന്തുടരുകയാണോ എന്നവൾക്ക് സംശയമായി..ഓട്ടോയെ മറികടന്ന് പോകാൻ പറ്റിയിട്ടും അത് പിന്നിൽ സാവധാനം വരികയാണ്..

വീടിന് മുന്നിൽ നിർത്തിയ ഓട്ടോയിൽ നിന്നിറങ്ങി പൈസ കൊടുക്കുമ്പോ ശോഭ പിന്നിലേക്ക് നോക്കി..ആ ബൈക്ക് കുറച്ച് മാറി നിർത്തിയിരിക്കുന്നത് കണ്ട് അവൾ ശരിക്കും പേടിച്ചു.. ഓട്ടോ പോയതും ബൈക്ക് മുന്നോട്ട് വന്ന് അവളുടെ അടുത്ത് നിർത്തി.. ശോഭ പേടിച്ച് പിന്നോട്ട്

💬 Comments

View all comments