Chapter Title : ഹൃദയം തിരഞ്ഞ സ്വപ്നങ്ങൾ 1 [സ്പൾബർ]
മാറി.. ബൈക്കോടിച്ചവൻ തലയിൽ നിന്ന് ഹെൽമറ്റ് മാറ്റി… ശോഭ
ഞെട്ടിപ്പോയി..ഇന്ന് ബസിൽ വെച്ച് തന്നെ ശല്യപ്പെടുത്തിയവൻ.. താൻ കരണക്കുറ്റിക്കടിച്ചവൻ..
“ അറിയോടീ നിയെന്നെ… ?..ബസിൽ വെച്ച് ഞാനൊന്ന് തൊട്ടെന്നും പറഞ്ഞ് നീ അടിച്ചത് എന്നെയാ… ഞാനത് മറക്കില്ല… നമുക്ക് ഒന്നു കുടി ഒന്ന് കാണണം… “..
അതും പറഞ്ഞ് അവൻ പകയോടെ ശോഭയെ ഒന്ന് നോക്കി.. പിന്നെ ഹെൽമറ്റ് താഴ്ത്തിയിട്ട് അവൻ ബൈക്കുമെടുത്ത് പോയി..
ശോഭ ശരിക്കും പേടിച്ചു..ആരാണിവൻ..?..തന്റെ പിന്തുടർന്നാണവൻ വന്നത്.. അവന്റെ മുഖത്ത് കത്തുന്ന പകയാണവൾ കണ്ടത്..എന്തിനാണ് തന്നോടിത്ര പക…..അവൻ തന്നെ ശല്യപ്പെടുത്തിയിട്ടല്ലേ അവനെ തല്ലിയത്..?.. നമുക്കൊന്ന് കൂടി കാണണം എന്നാണവൻ
പറഞ്ഞത്..എന്തിന്..?..ഒരു ഗുണ്ടയുടെ മുഖമാണവന്..
ശോഭ വേഗം ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.. പിന്നേ… അവനിങ്ങ് വരട്ടെ..എന്താ ചെയ്യുകാന്ന് കാണാലോ.. ഇനി തന്നെ ശല്യപ്പെടുത്തിയാൽ ഇനിയും തല്ലും.. ഇവനെപ്പോലുളളവരെ പേടിച്ച് പുറത്തിറങ്ങണ്ടേ… ?..
വീട്ടിലേക്ക് കയറിയപ്പോഴേക്കും ശോഭ എല്ലാം മറന്നു.. ടേബിളിൽ ചൂടുള്ള പഴംപൊരിയും ചായയുമായി അവൾ വരുന്നതും കാത്തിരിക്കുകയാണ് അമ്മായച്ചനും, അമ്മായമ്മയും..
“”മോളേ… കയ്യും മുഖവും കഴുകി
വാ.. ചൂടാറുന്നതിന് മുൻപ് നമുക്ക് കഴിക്കാം…”..
ശോഭയെ കണ്ടതും അമ്മ പറഞ്ഞു…
“” ഞാനിപ്പ വരാം അമ്മേ…”..
അവൾ മുറിയിലേക്ക് കയറി ബാഗ് കൊണ്ട് വെച്ച് കയ്യും മുഖവും കഴുകി അവർക്കൊപ്പമിരുന്നു.. മൂന്നാളും വർത്തമാനമൊക്കെ പറഞ്ഞ് ചായയും പഴം പൊരിയും കഴിച്ചു..
“” അച്ചാ… അച്ഛന്റെ ഗുളിക നാളെ വാങ്ങാട്ടോ… ഇന്ന് ഓഫീസിന്റെ മുന്നിൽ നിന്ന് തന്നെ ഓട്ടോ വിളിച്ചാ പോന്നത്…””
“” സാരമില്ല മോളേ… അത് നാളെയോ, മറ്റന്നാളോ കിട്ടിയാലും മതി… “..
💬 Comments
View all comments