Chapter Title : ഹൃദയം തിരഞ്ഞ സ്വപ്നങ്ങൾ 1 [സ്പൾബർ]
“” എന്താ മോളേ… ബസില്ലായിരുന്നോ..?”
അമ്മ ചോദിച്ചു…
“” എന്റമ്മേ… ബസൊക്കെ ഉണ്ടായിരുന്നു… രാവിലെ അങ്ങോട്ട് പോയപ്പോ തന്നെ മടുത്തു.,. എന്താ ഒരു തിരക്ക്…””..
“” സാരമില്ല മോളേ… മോളുടെ വണ്ടി ഞാൻ പഞ്ചറടച്ച് കൊണ്ടു വെച്ചിട്ടുണ്ട്…””..
ബസിൽ വെച്ചുണ്ടായ സംഭവവും,ഒരുത്തൻ തന്റെ പിന്നാലെ വന്ന് ഭീഷണിപ്പെടുത്തിയതും ശോഭ അവരോട് പറഞ്ഞില്ല.. ഇനിയെന്തെങ്കിലും ഉണ്ടായാൽ പറയാം എന്നാണവൾ വിചാരിച്ചത്…
അവർ എട്ട് മണിക്ക് തന്നെ ഭക്ഷണം കഴിച്ച് ഒമ്പത് മണിയോടെ കിടക്കും.. കഴിച്ച പാത്രം കഴുകാൻ പോലും അമ്മ ശോഭയെ സമ്മതിക്കില്ല.. അവൾ കഴിച്ച് കഴിഞ്ഞ് മുറിയിലേക്ക് പോയി.. വാതിലടച്ച് ബാത്ത്റൂമിൽ പോയി വന്ന് മൊബൈലുമായി ബെഡിലേക്ക് കിടന്നു.. നേരത്തേ കിടന്നാലും ശോഭ ഉറങ്ങുമ്പോ പന്ത്രണ്ട് മണിയാവും.. കുറേ സീരിയലൊക്കെ അവൾ മൊബൈലിൽ കാണും.. ഇടക്ക് സിനിമയും കോമഡിയുമൊക്കെ കാണും.. മലർന്ന് കിടന്ന് ഇയർ ഫോൺ ചെവിയിൽ കുത്തി സീരിയൽ കാണുകയാണ് ശോഭ.. ഇന്ന് രണ്ടാമത്തെ സീരിയലാണ്.. നേരം പത്ത് മണി കഴിഞ്ഞു.. അപ്പോഴാണ് മൊബൈലിലേക്ക് ഒരു കോൾ വന്നത്.. അറിയാത്ത നമ്പറാണ്.. എടുക്കണോ വേണ്ടേന്ന് അവളൊന്ന് ചിന്തിച്ചു.. ഈ നേരത്ത് ആരും വിളിക്കാറൊന്നുമില്ല..എന്തേലും അത്യാവശ്യമാകും.. അവൾ കോളെടുത്തു..
“” ഹലോ… ആരാണ്…?”
“” ശോഭയല്ലേ… ?””..
തീരെ പരിചയമില്ലാത്ത ഒരു പുരുഷ ശബ്ദം..
“” അതേ… ആരാണ്…?””..
“ എന്നെ മനസിലായില്ലേ ശോഭക്ക്…?””..
“” ഇല്ല… ആരാണ്… ?..എന്താ ഈ നേരത്ത്… ?””..
“ശോഭയെന്നെ മറക്കാൻ വഴിയില്ലല്ലോ….?”..
ഇത് ലൈൻ പഞ്ചാരയാണെന്ന് ശോഭക്ക് തോന്നി..
“”ആരായാലും കാര്യമെന്തെങ്കിലുമുണ്ടെങ്കിൽ പറയൂ.. അല്ലേൽ ഞാൻ കട്ടാക്കുകയാണ്..””..
താൽപര്യമില്ലാത്ത മട്ടിൽ
💬 Comments
View all comments