Chapter Title : ഹൃദയനുരാഗം [D_Cruz]
കൊണ്ട് ഇപ്പോ എന്തുണ്ട് ഈ ഊരുതെണ്ടിയുടെ കയ്യിൽ
പട്ടിണിയും ദാരിദ്രവും മാത്രം ''
''എന്നെകൊണ്ട് പറ്റുമെങ്കിൽ ഞാൻ ഇപ്പോഴും പണിക്കു പോയേനെ ''
''അത് പിന്നെ എനിക്കാറായില്ലേ...ഇതും വെച്ച ഇവടെ കിടന്നോളു.മരുന്ന് ഞാൻ വന്നിട് തരാം. ഇനിയും വഴുകിയ കരക്കാരുടെ തെറി മൊത്തം ഞാൻ കേൾക്കേണ്ടി വരും.ഞാൻ ഇറങ്ങാ.. ''
''പുറത്തു നല്ല മഞ്ഞ് ഉണ്ടെടാ...തലയിൽ വല്ലോം ഇട്ടിട് പോ ''
''ആഹ്ഹ ശരി...''
ഹായ്.,നിങ്ങൾക് എന്നെ മനസിലായില്ല ലെ.എന്റെ പേര് അനൂപ്.അടുപ്പമുള്ളവർ അനു എന്ന് വിളിക്കും.സാധാരണ ഒരു നാട്ടിൻപുറത്തുകാരൻ ആണ് ഞാൻ.
എനിക്ക് 5 വയസുള്ളപ്പോ എന്റെ അച്ഛനും അമ്മയും ഒരു അപകടത്തിൽ മരിച്ചു.
ഇപ്പോ നിങ്ങൾ അകത്തു കണ്ട ഭാസ്കരൻ നായർ.പുള്ളി എന്റെ അമ്മയുടെ വകയിലുള്ള ഒരു ചേട്ടന് ആണ്.അച്ഛന്റേം അമ്മടേം മരണശേഷം ഭാസ്കരൻമാമൻ ആണ് എന്നെ വളർത്തിയതും വലുതാക്കിയതും എല്ലാം.
പണ്ട് മുതലേ ഊരുചുറ്റൽ ആയിരുന്നു പുള്ളിയുടെ മെയിൻ ഹോബി. അത് കൊണ്ട് തന്നെ മാമൻ കല്യാണം കഴിച്ചിട്ടില്ല. ആകെ ഉള്ള സമ്പാദ്യം എന്ന് പറയാൻ പുറമ്പോക്ക് പറമ്പിലെ ആ ചെറിയ വീട് മാത്രം ആണ്. ഇനി വേറെ ഏതേലും നാട്ടിൽ ചിന്ന വീടുണ്ടോ എന്നൊന്നും അറിയില്ല.എന്തായാലും ഇത്രയും കാലമായിട് പുള്ളികാരനെ തിരക്കി ആരും ഇത് വഴി വന്നിട്ടില്ല.ആകെ വരുന്നത് പെൻഷൻ കാശുമായി വരുന്ന പോസ്റ്മാൻ ആണ്.ആ പൈസ അങേരുടെ മരുന്നിനും കുഴമ്പിനു പോലും തികയില്ല.അത്‌കൊണ്ട് തന്നെ ചെറിയ രീതിയിൽ ഉള്ള പത്രമിടാനും പാൽ കൊടുക്കാനും ഓക്കേ ഞാൻ പോകാറുണ്ട്.ഈ രാവിലെ മഞ്ഞത്തുള്ള പോക്ക് തന്നെ അതിന് വേണ്ടി ആണ്.ഇത് കഴിഞ്ഞിട് വേണം
💬 Comments
View all comments